കോടതിക്കുള്ള ഭരണഘടന ബാധ്യത കോടതികൾ നിർവഹിക്കുന്നില്ല

  0
  685

  സാധാരണക്കാരായ ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികൾ എന്നാൽ ഭരണഘടനാ ബാധ്യതകൾ നിറവേറ്റുന്നതിൽ നിന്നും നമ്മുടെ കോടതികൾ ഈ അടുത്തകാലത്തായി പരാജയപ്പെടുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം രാജ്യം വളരെയധികം പ്രതിസന്ധികൾ അഭിമുകീകരിച്ച സന്ദര്ഭങ്ങളിൽ എല്ലാം പരമോന്നത കോടതി അതിന്റെ പതിവ് രീതികൾ കൈവിട്ടു എന്നത് നമ്മൾ എല്ലാവരും കണ്ടതാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ പരമോന്നത നീതിപീഠത്തിന്റെ ഇടപെടലുകളെ വളരെയധികം സംശയത്തോടെയാണ് നോക്കി കണ്ടത് ദേശീയ പൗരത്വ നിയമം കൊണ്ട് വന്നപ്പോഴും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉള്ളവരെ വീട്ടു തടങ്കലിൽ ആകിയപ്പോഴും

  ഡൽഹി കലാപം നടന്നപ്പോഴും സുപ്രീം കോടതിയിൽ നിന്നും സാധാരണയായി ലഭിക്കേണ്ട നീതി ലഭിച്ചില്ല എന്നത് ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിൽ ഉണ്ട് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കു രാജ്യസഭാ സീറ്റ് വിരമിച്ച ഉടനെ ബിജെപി നൽകിയതും സാധാരണക്കാർക്ക് കോടതികളിൽ ഉള്ള വിശ്വാസം നഷ്ടമാകാൻ കാരണമായി ഗൊഗോയിയുടെ നടപടി ഭരണഘടനാ പദവികൾ കാത്തു സൂക്ഷിക്കുന്ന ജഡ്ജിമാർക്ക് കളംഗം വരുത്തുമെന്നും നല്ല നിയമജ്ഞരെയും അത് സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണമാകും എന്നും നിയമ വിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു

  എന്നാൽ സുപ്രീം കോടതിയുടെ ഈ ഇരട്ടത്താപ്പിന് എതിരെ മുൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന മദൻ ബി ലോകൂർ രംഗത്ത് വന്നത് സംശയങ്ങളെ ഒന്ന് കൂടി ബലപ്പെടുത്തിയിരിക്കുന്നു അതി രൂക്ഷമായ വിമർശനമാണ് അദ്ദേഹം സുപ്രീം കോടതിക്കും ജഡ്ജിമാർക്കും എതിരെ ഉയർത്തിയത്

  LEAVE A REPLY

  Please enter your comment!
  Please enter your name here