രാഹുൽ ഗാന്ധി പറഞ്ഞ പല നിർദ്ദേശങ്ങളും ശരിയാണ് എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു

0
1329

നവ മാധ്യമങ്ങളിലും മീഡിയകളിലും നെഗറ്റീവ് പരിവേഷം നൽകി മോശക്കാരനായി ചിത്രീകരിക്കുന്നത് മറ്റുള്ളവർക്ക് ഒരു എതിരാളി വേണ്ട എന്ന രീതിയിലാണ് എപ്പോഴും മോശമായി പരിവേഷത്തിൽ അവതരിപ്പിക്കുക എന്നാൽ രാഹുൽഗാന്ധി എന്ന ഈ മനുഷ്യൻ ചെയ്ത പല നന്മകളും പല കാര്യങ്ങളും ഇവിടത്തെ മുൻനിര മാധ്യമങ്ങൾ മറച്ചു വെക്കുന്നു,കൊറോണ സമയത്ത് രാജ്യത്തിനായി ഒരു പ്രതിപക്ഷത്തിന്റെ കടമ എന്താണ് എന്ന് ഈ മനുഷ്യൻ കാണിച്ചു തന്നു സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം പല ആശയങ്ങളും അദ്ദേഹം കേന്ദ്ര സർക്കാരിന് മുന്നിലേക്ക്‌ സമർപ്പിക്കുകയുണ്ടായി

ചൈനയിൽ നിന്നും ഇറാനിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും കൊറോണ അതി വേഗം പടർന്നു കൊണ്ടിരുന്നപ്പോൾ രാഹുൽ ഗാന്ധിയാണ് ആദ്യം ലോക്ടൗണിലേക്ക് രാജ്യം പോകുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടിത്തിയത് അന്ന് എല്ലാവരും പരിഹസിച്ചു എങ്കിലും കേന്ദ്ര സർക്കാരിന്റെ സമയത്തുള്ള ലോക്ഡൗൺ തന്നയാണ് ഇന്ത്യയിൽ കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും കൂടതൽ സഹായകരമായതു പിന്നെ രാഹുൽ ഗാന്ധി പറഞ്ഞ മറ്റൊരു കാര്യം അന്യ സംസ്ഥാന തൊഴിലാളികളെ തിരികെ സ്വന്തം വീടുകളിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു അതിനു കേന്ദ്ര സർക്കാർ മുഖം തിരിഞ്ഞു നിന്ന് എങ്കിലും ഇപ്പോൾ അതിനുള്ള അനുവാദം നൽകി കഴിഞ്ഞു

അയൽ രാജ്യങ്ങളിലെ കമ്പനികളുടെ ഇന്ത്യയിലേക്കുള്ള കടന്ന് വരവ് നിയന്ത്രിക്കണം എന്നും രാഹുൽഗാന്ധി കേന്ദര്യത്തോടു ആവശ്യപ്പെട്ടിരുന്നു ആദ്യം അതിനു തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ ചൈനീസ് കമ്പനി HDFC ബാങ്കിനെ വിഴുങ്ങും എന്ന നിലയിലേക്ക് കാര്യങ്ങൾ വന്നപ്പോൾ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ തയാറായി

LEAVE A REPLY

Please enter your comment!
Please enter your name here