ആരാണു ജോറം വാൻ ക്ലാവരേൻ… ഇസ്ലാമിനെതിരെ പുസ്തകം എഴുതിയ അദ്ദേഹത്തിനു സംഭവിച്ചത് എന്ത്?ലോകത്ത് എവിടെ പടക്കം പൊട്ടിയാലും മുസ്ലീങ്ങളും ഖുർ ആനും ആണു കാരണം എന്ന് പറയുന്ന ഈ കാലഘട്ടത്തിൽ ഇതാരാണെന്ന് അറിയൽ അത്യാവശ്യമാണു. ഇതാണു ജോറം വാൻ ക്ലാവെരെൻ joram van klaveren…ആരാണിദ്ദേഹം? നൂറു വർഷത്തിനിടയിൽ രാജ്യത്തെ ബാധിച്ചിരിക്കുന്ന മനോരോഗമാണു ഇസ്ലാം എന്ന് ഉറക്കെപ്പറഞ്ഞ ഡച്ചുകാരനും ഡച്ചിലെ തീവ്രവലതു പക്ഷ പാർട്ടി നേതാവും ഡച്ച് എം പിയുമായിരുന്നു.ഇസ്ലാമിനെ നഖശികാന്തം എതിർക്കുകകയും ഇസ്ലാമിനെ നിരോധിക്കാൻ തെരുവിലിറങ്ങുകയും ചെയ്ത തീവ്രവലത് പക്ഷക്കാരൻ..മുസ്ലിം പള്ളികളിലെ മിനാരങ്ങൾ ഇടിച്ച് നിരപ്പാക്കണം എന്നും മുസ്ലിം സ്ത്രീകളുടെ മുഖം മറക്കുന്നത് നിരോധിക്കണം എന്നും പാർലമന്റിൽ വാദിച്ച രാഷ്ട്രീയ നേതാവ്.
ഇസ്ലാമിനെ വിമർശിച്ച് കൊണ്ട് ഇദ്ദേഹം ഒരു പുസ്തകം എഴുതി തുടങ്ങി. ഇസ്ലാമിനെക്കുറിച്ച് പഠിച്ചു എന്താണു ഇസ്ലാം എന്നത് കൂടുതലായി അറിഞ്ഞു. അറിഞ്ഞ് തുടങ്ങിയപ്പോൾ അദ്ദേഹം ആ പുസ്തകം പകുതിയിൽ വെച്ച് വലിച്ചെറിഞ്ഞു ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമിനെക്കുറിച്ച് മുൻധാരണകൾ ഉണ്ടായിരുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണു താൻ ആ മതം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മാത്രമല്ല ഇത്രയും കാലം ജനങ്ങൾക്കിടയിൽ ഇസ്ലാമിനെക്കുറിച്ച് മോശമായി പറഞ്ഞതിനു മാപ്പ് ചോദിക്കാനും അദ്ദേഹം തയ്യാറായി. ഇദ്ദേഹത്തിന്റെ മനം മാറ്റത്തിൽ അക്ഷാരാർഥത്തിൽ ഞെട്ടിയിരിക്കുകയാണു യോറോപ്യൻ ലോകം.ഒപ്പം ഒരു ചോദ്യം കൂടെ ഉയർന്നു വന്നു ലോകത്തെ ഏത് ഇസ്ലാമിക വിരുദ്ധനേയും ഇസ്ലാമിനു അടിമയാക്കുന്ന എന്താണു ഖുർആനിൽ ഒളിഞ്ഞിരിക്കുന്നത്? ഇസ്ലാമിനെതിരെ പുസ്തകം എഴുതി തുടങ്ങിയ അദ്ദേഹം ഇന്ന് ഇസ്ലാമിനെക്കുറിച്ച് എഴുതാനുള്ള തിരക്കിലാണു.
സോഷ്യൽ മീഡിയയിൽ പലരും ഇസ്ലാമിനെക്കുറിച്ച് മോശമായി പറയുമ്പോഴും എനിക്ക് അവരോട് സഹതാപമേ ഉള്ളു.കാരണം അവരെ സംബന്ധിച്ച് ഇസ്ലാം എന്നാൽ ഐസിസ് ആണു തീവ്രവാദം ആണു.അവരേം കുറ്റം പറയാൻ കഴിയില്ല കാരണം മനുഷ്യനു തിന്മ വളരെ വേഗം ഉൾക്കൊള്ളാൻ കഴിയും നന്മ ഉൾക്കൊള്ളാൻ സമയമെടുക്കും മാത്രമല്ല അതിനു അധ്വാനവും കൂടുതൽ വേണം.ഇനി ലോകത്തുള്ള സർവ ഇസ്ലാം വിരോധികളോടുമായി പറയുന്നു ഈ ലോകം അവസാനിക്കും മുന്നേ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടാകുക ഇസ്ലാമിലാകും.അത് ബോംബിട്ടൊ കഴുത്തിൽ കത്തി വെച്ചോ ഇടിമുറിയിലിട്ട് ഇടിച്ച് മതം മാറ്റുന്നതോ ലവ് ജിഹാദ് മൂലമോ ഒന്നുമല്ല.
മറിച്ച് ജോറം വാൻ ക്ലവെരെനെപ്പോലെ ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും അക്ഷരാർഥത്തിൽ അത് സമാധാനത്തിന്റെ മതമാണെന്ന് മനസ്സിലാക്കുകയും ചെയ്ത് കൊണ്ടായിരിക്കും..
അള്ളാഹു ഖുർ ആനിൽ അഞ്ചാം അധ്യായത്തിൽ 54 മത്തെ ആയത്തിൽ പറയുന്നു :
“സത്യവിശ്വാസികളേ, നിങ്ങളില് ആരെങ്കിലും തന്റെ മതത്തില് നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്”
ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അള്ളാഹുവിനോടുള്ള സ്നേഹവും ഭയഭക്തിയും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.സമ്പത്ത് അധികരിച്ചപ്പോൾ ദീനിനു സ്ഥാനം കുറഞ്ഞു. മുസ്ലിമായ ഉമ്മക്കും വാപ്പക്കും ജനിച്ചത് കൊണ്ട് മുസ്ലീമാകുകയും അത് നിലനിർത്തിപ്പോരുകയും ചെയ്യുന്നവരാണു നാം.പക്ഷേ യൂറോപ്യൻ രാജ്യങ്ങളിൽ അള്ളാഹുവിനോടുള്ള സ്നേഹവും ഭയഭക്തിയും അധികരിച്ചിട്ടുമുണ്ട്. കാരണം അവർ ഖുർ ആൻ നല്ലതു പോലെ അർഥമറിഞ്ഞ് പഠിച്ച് വരുന്നവരാണു അവരുടെ ഈമാനും തഖ്വയും നമ്മളെക്കാൾ ശകതവുമാണു