പരിശുദ്ധ ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക് കടന്ന് വന്നവർ അനവധിയാണ് അങ്ങനെ ഇസ്ലാം സ്വീകരിച്ചതിനു ശേഷം മാത്രമായിരിക്കും അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് അവർ അറിയുന്നത് അത്തരത്തിൽ ഒരു അനുഭവമാണ് അയാന ജിയെ മൂൺ എന്ന കൊറിയൻ നടിയുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളത്,ഇസ്ലാം സ്വീകരിച്ചതിന്റെ എട്ടാം വാർഷിക ദിനത്തിൽ ഉള്ള് തൊടുന്ന കുറിപ്പുമായി ദക്ഷിണ കൊറിയൻ മോഡലും നടിയുമായ അയാന ജിയെ മൂൺ,തനിക്കിപ്പോൾ മുൻപത്തതിനെക്കാൾ ആത്മ വിശ്വാസം തോനുന്നു എന്നും മുസ്ലിം വനിത എന്ന നിലയിൽ അഭിമാനിക്കുന്നു എന്നും മനസ്സിലെ ഒറ്റപ്പെടലും വിഷമങ്ങളും മാറി എന്നും അയന തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ എഴുതുകയുണ്ടായി
ജീവിത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.ഇന്ന് ഇസ്ലാം മതത്തിലേക്ക് വന്നിട്ട് എട്ടു വർഷമായി എട്ടു വർഷങ്ങൾക്കു മുൻപ് എനിക്ക് ആത്മ വിശ്വാസം ഉണ്ടായിരുന്നില്ല ഒറ്റക്കാണ് എന്ന തോന്നൽ ഉണ്ടായിരുന്നു ഒരു മുസ്ലിം എന്ന നിലയിൽ ഞാനിന്നു ഭാവിയെ ആത്മ വിശ്വാസതോടെ നോക്കി കാണുന്നു ദൈവ കൃപയാൽ എന്റെ വിശ്വാസം കരുത്താർജ്ജിക്കുന്നു
അതെല്ലേ ഇസ്ലാമിന്റെ സൗന്ദര്യം മനസ്സിൽ എത്ര വലിയ വിഷമം വന്നാലും രണ്ട് റക്കഅത്ത് സുന്നത്ത് നിസ്കരിച്ചു അല്ലാഹുവിനോട് സുജൂദിൽ കിടന്നു ദുആ ചെയ്താൽ അല്ലങ്കിൽ വുളു എടുത്തു വിശുദ്ധ ഖുർആനിലെ ഒരു സൂറത്ത് പാരായണം ചെയ്താൽ മനസ്സിനുള്ളിൽ എത്ര വലിയ സങ്കടങ്ങൾ ഉണ്ട് എങ്കിലും അതെല്ലാം മഞ്ഞു പോലെ ഉരുകി മാറുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ് അത് തന്നെയാണ് ഇസ്ലാമിന്റെ സൗഭാഗ്യവും അയനക്കു ജീവിതത്തിൽ ഇസ്ലാം വരുത്തിയ മാറ്റത്തെ കുറിച്ച് കേട്ടു നോക്കൂ