യുപിയിൽ യോഗി ആദിത്യനാഥിന്റെ കൊറോണയുടെ പേരിലുള്ള വർഗീയത

0
3807

ലോകം മുഴുവൻ ഒരേ മനസ്സോടെ കൊറോണക്ക് എതിരെ പോരാടുമ്പോൾ ഇന്ത്യയിൽ അത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി ഒരു കൂട്ടർ കാണുന്നു,അതിൽ ഏറ്റവും വലിയ ഉദാഹരണമാണ് യുപി,കൊറോണ ഹോട്സ്പോട്ടുകൾക്കു മസ്‌ജിദുകളുടെ പേരുകൾ നൽകി യുപി സർക്കാർ ലോകത്തു ഏറ്റവും മോശം പൊതുജനാരോഗ്യ സംഭിധാനമുള്ള ഒരു സംസ്ഥാനമാണ് യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന യുപി കുഞ്ഞുങ്ങൾ ഓക്സിജനും പോഷകാഹാര കുറവും മൂലം മരണപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മോശമായ ആരോഗ്യസംഭിധാനങ്ങൾ ഉള്ള സംസ്ഥാനം

കൊറോണ ചൈനയിൽ നിന്നും ആരംഭിച്ചു ഇറാൻ പിന്നെ യൂറോപ്പ് അവിടെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും പടർന്നു പിടിച്ചു കൊണ്ടിരുന്നപ്പോൾ ഒരിടത്തു പോലും അതിനു ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറങ്ങൾ ചാർത്തിയില്ല കാരണം വൈറസ് മതം നോക്കി പടരുന്ന ഒന്നല്ല എന്നാൽ ഇന്ത്യയിൽ അതിനു മതം വന്നു അത് തൊപ്പി വെച്ച് അത് താടി വെച്ച് ലോക സംഘടനകൾ ഒന്നാകെ കൊറോണക്ക് മതത്തിന്റെ പരിവേഷം നൽകുന്നതിന് എതിരെ രംഗത്ത് വന്നു എങ്കിലും വർഗീയത മനസ്സിൽ നിറഞ്ഞവർ അത് വഴി ഒരു വിഭാഗത്തെ ജനങ്ങളുടെ മനസ്സിൽ വിദ്വേഷം നിറക്കാനുള്ള മാർഗ്ഗമായി കാണുകയാണ്

തബ്ലീഗ് ജമാഅത്തിന്റെ പേരിലായിരുന്നു ആദ്യത്തെ വർഗീയത കൊറോണ പരത്തുന്നത് തബ്ലീഗ് എന്ന് പ്രചരിപ്പിച്ചു പിന്നെ അത് മുസ്ലീങ്ങൾ എന്നായി ബഹിഷ്ക്കരണ ആഹ്വാനം നവമാധ്യമങ്ങളിൽ നിറഞ്ഞു അവരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങരുത് അവരുടെ ഹോട്ടലിൽ നിന്നും ആഹാരം കഴിക്കരുത് അവരുടെ കൈകളിൽ നിന്നും ഒന്നും സ്വീകരിക്കരുത് അതിനു പിന്നാലെ ഇപ്പോൾ ഇതാ യുപി സർക്കാരിന്റെ അടുത്ത മുസ്ലിം വിരുദ്ധതയും വംശീയതയും കൊറോണ ഹോട്സ്പോട്ടുകൾക്കു മുസ്ലിം പള്ളികളുടെ പേരുകൾ നൽകിയിരിക്കുകയാണ് യോഗി ആദിത്യനാഥിന്റെ യുപി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here