സഫൂറ സർഗാർ മൂന്നു മാസം ഗർഭിണിയാണ്,തീഹാർ ജയിലിൽ ഏകാന്തതടവിലാണ്

0
10985

ചെയ്ത തെറ്റ് എന്താണ്,ജനങ്ങളെ മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കുകയും ഒരു കൂട്ടം ആളുകളെ രണ്ടാം കിട പൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന ഒരു നിയമത്തിനു എതിരെ പ്രക്ഷോഭം നടത്തി സ്ത്രീകളെ സംഘടിപ്പിച്ചു പൊതു വേദികളിൽ സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ ശക്തമായി എതിർത്ത് ചാർത്തപ്പെട്ട കേസ്സ് യുഎപിഎ,കൊറോണയുടെ മറവിൽ സംഘപരിവാർ ഫാസിസം അതിന്റെ പണികൾ തുടങ്ങി,രാജ്യത്തെ പ്രക്ഷോഭമാക്കി തെരുവോരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മുസ്ലിം പീഡനങ്ങൾക്കു എതിരെ സമരം ചെയ്തവരെ ഒന്നൊന്നായി ലോക്ടൗണിൽ അറസ്റ്റ്‌ ചെയ്ത്

കരിനിയമമായ ദേശീയ പൗരത്വ നിയമത്തിനു എതിരെ ഡൽഹി ജാമിഅ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് ആദ്യം പ്രക്ഷോഭമായി രംഗത്ത് വന്നത് അതിനു പിന്നാലെയാണ് രാജ്യത്തിന്റെ നാനാഭാഗത്തും പ്രക്ഷോഭം ശക്തിയാര്ജിച്ചതു ജനിച്ച നാട്ടിൽ മരിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ അത് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരമായി മാറി ഇപ്പോൾ ഇതാ അതിനു മുന്നിൽ നിന്നവരെ ഒന്നൊന്നായി കള്ളക്കേസുകൾ ചാർത്തി അറസറ്റ് ചെയുന്നു ലോക്ഡൌൺ ആണ് കോടതികൾ കേസ്സെടുക്കുന്നില്ല വാദം കേൾക്കുന്നില്ല ഭരണകൂടം അവരുടെ അജണ്ടകൾ ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here