അലി ബനാത് പറഞ്ഞ ഈ ഒരു വാക്ക് നമ്മുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കും

0
789

അലി ബനാത്
അറിയാത്തവർ വളരെ ചുരുക്കമായിരിക്കും, ഒരുപാട് വീഡിയോകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്കറിയാം പരീക്ഷണങ്ങളിൽ പതറാത്ത അദ്ദേഹത്തിന്റെ ജീവിതം നമുക്ക് എല്ലാവർക്കും മാതൃകയാണ്
1982 ഫെബ്രുവരി 16നു ആണ് അദ്ദേഹത്തിന്റെ ജനനം സമ്പന്നതയുടെ സുഖ ലോലുപതയിൽ ജീവിച്ചിരുന്ന ഓസ്‌ട്രേലിയയിലെ ഒരു മുസ്ലിം ചെറുപ്പക്കാരനായിരുന്നു അലി ബനാത്.
2015 ൽ തന്റെ 33 ആം വയസ്സിൽ പിടിപെട്ട കാൻസർ ആണ് അലിയുടെ ജീവിതത്തിലെ വഴിത്തിരിവായത്

7 മാസം മാത്രമേ ആയുസ്സുള്ളൂവെന്നു ഡോക്ടർമാർ അന്ന് പറഞ്ഞതായാണ് പറഞ്ഞതായാണ് റിപോർട്ടുകൾ
അന്നേരം മുതൽ അലി ബനാത് അല്ലാഹുവിന്റെ വഴിയിലേക്കു തിരിയുകയായിരുന്നു.Muslim around the world (MAWT ) എന്ന ചാരിറ്റി സംഘടന രൂപീകരിച്ചു കൊണ്ട് ആഫ്രിക്കയിലും മറ്റും വമ്പിച്ച കാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു.ക്യാൻസർ പിടിപെട്ടു ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കു തിരിഞ്ഞപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ അദ്ദേഹത്തിനോട് അസുഖത്തെ പറ്റി ചോദിക്കുകയുണ്ടായി,അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ നാം ഓരോരുത്തർക്കും മനസ്സിൽ പതിയേണ്ട വാക്കുകൾ ആണ് അല്ലാഹു എനിക്ക് തന്ന സമ്മാനമാണ് ക്യാൻസർ എനിക്ക് 7മാസമാണ് ഡോക്ടർമാർ സമയം പറഞ്ഞിരിക്കുന്നത്,ഡോക്ടർമാർ പറഞ്ഞതിന് ശേഷം ഞാൻ എന്റെ മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി

എന്നാൽ ഞാൻ അത്ഭുതത്തോടെ ചിന്തിച്ച മറ്റൊരു കാര്യം ഉണ്ട്,വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പറഞ്ഞ കാര്യം ഉണ്ട്
“നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും.നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും.
വല്ല നന്മയും വന്നുകിട്ടിയാല്‍ അവര്‍ പറയും ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്.വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും:നീയാണിതിന് കാരണക്കാരന്‍.പറയുക:എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ.ഈ ജനതക്കെന്തുപറ്റി?ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.നാലാം 78ആയതിൽ അലാഹു പറയുന്നു എല്ലാവരും മരണത്തിന്റെ രുചി അറിയും. പിന്നെ നിങ്ങളെയൊക്കെ നമ്മുടെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരും.
(Sura 29 : Aya 57)

എനിക്ക് ലോകത്ത് ഏറ്റവും വില കൂടിയ കാറുകൾ ഉണ്ട്, 1500 ഡോളർ വിലയുള്ള ഷൂസ് ആണ് ഞാൻ ധരിച്ചിരുന്നത്, 50000 ഡോളർ വിലയുള്ള വാച്ച് ആണ് ഞാൻ കെട്ടിയിരുന്നത്,വില കൂടിയ വസ്ത്രങ്ങൾ അങ്ങനെ എല്ലാം, എല്ലാവരും അതെല്ലാം കണ്ടിട്ട് പറയുമായിരുന്നു നിങ്ങൾ ഭാഗ്യവാൻ ആണെന്ന്, എന്നാൽ അതൊന്നും ഒന്നുമല്ല എന്ന് ഞാൻ അറിഞ്ഞത് ക്യാൻസർ എന്ന സമ്മാനം എനിക്ക് ലഭിച്ചതിന് ശേഷമാണു,പണമോ സമ്പത്തോ ഒന്നുമല്ല രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ പരസഹായം ഇല്ലാതെ ബാത്‌റൂമിൽ പോകാൻ കഴിയുന്നോ അതിനേക്കാൾ വലിയ അനുഗ്രഹം ഒന്നുമില്ല അലി ബനാത് മരണത്തിന് മുൻപ് record ചെയ്ത് വെച്ച വിഡിയോയിൽ പറയുന്നു

ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ എന്തെങ്കിലും പദ്ദതികളുണ്ടാക്കണം അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നവരോട് കൂടെ കൂടണം .അല്ലെങ്കിൽ എന്തെങ്കിലും ചെയ്യണം മുമ്പ് 5 കൊല്ലം കൊണ്ട് സംഭവിച്ചതൊക്കെ ഇപ്പോ മാസങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത് ഡോക്ടർമാർ 7 മാസം വിധിച്ച അലി ബനാത് തുടർന്നുള്ള ജീവിതം അല്ലാഹുവിനോടുള്ള തൗബയിലായിരുന്നു, തന്റെ സമ്പാദ്യം എല്ലാം പാവപ്പെട്ടവർക്കായി മാറ്റി വെച്ച്, ആഫ്രിക്കയിലെ നിരാലംബർക്കു വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം നടത്തിയ സംഘടന നൽകുകയുണ്ടായി തൗബയിലായ ആ മഹാൻ ഈ പരിശുദ്ധ റമളാനിലെ മഗ്ഫിറത്തിന്റെ പത്തിൽ 11 ആം നോമ്പിന് അല്ലാഹുവിങ്കലേക്ക് യാത്രയായത്.അലി ബനത്തിന്റെ ജീവിതവും മരണവും നമുക്ക് പഠിക്കാൻ പാഠങ്ങൾ ഒരുപാട് ഉണ്ട്,ചെറിയ ഒരു പ്രയാസം ജീവിതത്തിൽ വന്നാൽ തളർന്നു പോയി അല്ലാഹു നൽകിയ പരീക്ഷണത്തെ നേരിടാൻ നമുക്ക് കഴിയാതെ പോകുന്നു,അല്ലാഹു അലി ബനാത് എന്ന സഹോദരനോടൊപ്പം അവന്റെ സ്വർഗത്തിൽ ഒരുമിച്ചു കൂറുമാറാകട്ടെ, പരീക്ഷങ്ങളിൽ നിന്നും അല്ലാഹു നാം ഓരോരുത്തരെയും കാക്കട്ടെ.ആമീൻ യ റബ്ബൽ ആലമീൻ

LEAVE A REPLY

Please enter your comment!
Please enter your name here