മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃക തീർത്തു മാളവികയും കുടുംബവും

0
393

വീട്ടിലേക്കു കടന്ന് വന്ന മുസ്ലിം അതിഥിക്ക് വേണ്ടി റമളാൻ മാസത്തിലെ നോമ്പ് അനുഷ്ഠിക്കുകയാണ് മാളവികയും കുടുംബവും മത സൗഹാർദ്ദത്തിന്റെ മഹനീയ മാതൃക തങ്ങളുടെ വീട്ടിൽ അതിഥിയായി എത്തിയ ലുഖ്മാനുൽ സഫയുടെ സന്തോഷാതിനും അവൾക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു റമളാനിലെ നോമ്പ് അനുഷ്ഠിക്കുകയാണ് മഞ്ചേരിയിലെ മാളവികയും കുടുംബവും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഹോസ്റ്റലിൽ ഒറ്റപ്പെട്ടുപോയ ലുക്മാനുൽ സഫയെ സ്വന്തം വീട്ടിലേക്കു കൂട്ടി കൊണ്ട് വരികയായിരുന്നു മാളവിക കരുതലിന്റെ ഈ അപ്രതീക്ഷിത ദിനങ്ങൾ എത്രനാൾ തുടരും എന്നറിയില്ല

പക്ഷെ മാളവികയുടെ വീട്ടിൽ ലുക്മാനുൽ സഫ സന്തോഷവതിയായി ഇരിക്കുന്നു സ്വന്തം വീട് പോലെ ലോക്ഡൌൺ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന സഫക്കു മാളവിക തുണയായി വിഷമ ഘട്ടത്തിൽ ആയ മാളവികയെ കൈപിടിച്ച് മഞ്ചേരിയിലെ തന്റെ വീട്ടിലേക്ക് മാളവിക കൊണ്ട് വന്നു സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായ പ്രദീപും ബോയ്സ് സ്കൂൾ അധ്യാപികയായ ബിന്ദുവും സ്വന്തം മകളെ പോലെ സഫയേയും തങ്ങളോടൊപ്പം ചേർത്ത് പിടിച്ചു ലോക്ഡൌൺ നീണ്ടുപോയതോടെ റമളാൻ എത്തി റമളാനിൽ നോമ്പ് അനുഷ്ഠിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുക മാത്രമല്ല സഫയുടെ കൂടെ ആ കുടുംബവും റമളാനിൽ നോമ്പ് എടുക്കാൻ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here