രാജ്യം മുഴു പട്ടിണിയിലേക്ക് പോകുന്നു അനക്കമില്ലാതെ കേന്ദ്ര സർക്കാർ

0
538

ലോക്ഡൌൺ മൂന്നാം ഘട്ടത്തിലേക്ക് പോകുന്നു അരപ്പട്ടിണിയിൽ നിന്നും മുഴു പട്ടിണിയിലേക്ക് ഒരു വിഭാഗം ജനങ്ങൾ പൊയ്ക്കൊണ്ടിരുന്നു എന്നിട്ടും അനക്കമില്ലാതെ കേന്ദ്ര സർക്കാർ നിത്യവൃത്തിയിൽ നിന്നും വരുമാനം കണ്ടെത്തിയവർ മുഴു ദാരിദ്രത്തിലാണ് ചെറുകിട കച്ചവടക്കാർ ഇടത്തരം കച്ചവടക്കാർ ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്നു ലോക്ഡൗണിന്റെ മറവിൽ കോർപ്പറേറ്റു ഭീമന്മാരുടെ കോടിക്കണക്കിനു രൂപ എഴുതി തള്ളിയ കേന്ദ്ര സർക്കാർ ജനങ്ങളുടെ കാര്യത്തിൽ മിണ്ടാട്ടമില്ല,ദിവസക്കൂലിക്ക് ജോലി എടുത്തിരുന്നവർ ഒന്നരമസമായി വീടിനുള്ളിലാണ്

രാജ്യ വ്യാപകമായ അടച്ചു പൂട്ടൽ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനങ്ങൾ തീർത്തും ദുരിത കയത്തിലാണ് പക്ഷെ സർക്കാരിന് അനക്കമില്ല രാജ്യത്തിന്റെ സാമ്പത്തിക മേഖല ഒന്നടങ്കം കൂപ്പു കുത്തി അതൊന്നും കേന്ദ്ര സർക്കാരിന് ഒരു പ്രശ്നം അല്ല ചെറു രാജ്യങ്ങൾ പോലും വൻ ജനകീയ പദ്ധതികൾ ജനങ്ങൾക്ക്‌ വേണ്ടി പ്രഖ്യാപിക്കുമ്പോൾ ആണ് നമ്മുടെ ഇന്ത്യൻ സർക്കാർ മൊത്തം ആഭ്യന്തര ശതമാനത്തിന്റെ ഒരു ശതമാനം പോലും ഇല്ലാത്ത ആശ്വാസ പദ്ധതി ഇന്ത്യൻ ജനങ്ങൾക്കായി അവതരിപ്പിച്ചത്

പച്ച മലയാളത്തിൽ പറഞ്ഞാൽ വെറും കാട്ടിക്കൂട്ടൽ അഥവാ പ്രഹസനം എന്നു മാത്രം അത് കൊണ്ട് തന്നെയാണ് ഇന്ത്യ 65000കോടി രൂപയുടെ ജനകീയ പാക്കേജ് ജനങ്ങൾക് വേണ്ടി പ്രഖ്യാപിക്കണം എന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘു റാം രാജൻ അഭിപ്രായപ്പെട്ടത് 200 ലക്ഷം കോടി ജിഡിപി ഉള്ള രാജ്യത്ത് അതൊരു വലിയ സംഘ്യ ഒന്നുമല്ലെന്ന് രഘു റാം രാജൻ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here