കൊറോണയെക്കാളും വലിയ വൈറസായി മാറിയ ചിലർ

0
610

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകൾക്കെതിരെ വ്യാജ-വിദ്വേഷ പരാമർശങ്ങളുമായി സംഘപരിവാർ നേതാവ് എൻ ​ഗോപാലകൃഷ്ണൻ. ഇന്ത്യയിൽ കോവിഡ് പരത്തിയത് മുസ്‌ലിംകളാണെന്നും,രാജ്യത്ത് കോവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണ്നിസാമുദ്ദീനിലെ തബ്‌ലീഗ്‌ സമ്മേളനമെന്നുമാണ് ഇയാളുടെ വാക്കുകൾ

നിസാമുദ്ദീനിൽ 9000 പേരെ ചേർത്ത് സമ്മേളനം നടത്തി കൊറോണ പരത്താൻ നിർദേശം കൊടുത്തെന്നും രാജ്യത്തുള്ളവരെ കൊല്ലാന്‍ റോഡിലും പാത്രത്തിലും നോട്ടിലും തുപ്പി കോവിഡ് പടർത്തുകയാണെന്നും, തബ്‌ലീഗ്‌ പ്രവർത്തകർ ഡോക്ടറേയും ആരോ​ഗ്യപ്രവർത്തകരെയും തല്ലിയും ആക്രമിച്ചും മൂത്രമൊഴിച്ചും ന​​ഗ്ന​ത കാട്ടിയും നാടിനെ കുട്ടിച്ചോറാക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണെന്നും ഇയാൾ തന്റെ വീഡിയോയിലൂടെ പറയുന്നു.

എടൊ ഗോപാലകൃഷ്ണ താനൊക്കെ എന്തൊരു ദുരന്തമാണ്,കൊറോണയെക്കാളും വലിയ വൈറസ് ആണല്ലോ താനൊക്കെ, ലോക്ഡൌൺ കാരണം നിസാമുദീനിൽ കുടുങ്ങിപ്പോയവർ ഒരു ഗൂഡോലോചനയുടെ പുറത്താണ് ഒരുമിച്ചു കൂടിയതെന്ന് നീ പറയുമ്പോൾ എത്രമാത്രം മലീനസമാണ് തന്റെ മനസ്സ്,കേരളം പോലെ മതേതര മണ്ണിൽ നിന്ന് ഇത്രയും വലിയ വർഗീയത പ്രചരിപ്പിക്കുന്ന തന്നെ ഒക്കെയാണ് യുഎപിഎ ചാർത്തി അറസ്റ്റു ചെയ്യേണ്ടത്,

പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയാണ് അവർ അവിടെ ഒരുമിച്ചു കൂടിയത്, അപ്രതീക്ഷിതമായി ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഗതാഗതം എല്ലാം നിർത്തലാക്കിയപ്പോൾ അവിടെ കുടുങ്ങി പോയതാണ് സത്യം എന്നിരിക്കെ കൊറോണ പടർത്താൻ ഗോഡാലോചന നടത്തി എന്നു താൻ പറയുമ്പോൾ ആരുടെ വക്കാലത്താണ് താൻ എടുത്തിരിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും മനസ്സിലാക്കാൻ കഴിയും,

ഇന്ത്യയിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുസ്ലിം മത വിഭാഗത്തെ പ്രതികൂട്ടിൽ നിർത്തുവാനും അവരാണ് ഇന്ത്യയിൽ കൊറോണ പടർത്തുന്നു എന്ന രീതിയിൽ സംഘപരിവാർ അനുകൂല മാധ്യമങ്ങളും നവ മാധ്യമങ്ങളും ഒരുപാട് വിദ്വേഷ പ്രചാരണം നടത്തിയിരുന്നു,അത് തന്നയാണ് താനും ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്

ഹിന്ദു സന്യാസിമാർ കൊല്ലപ്പെട്ടപ്പോൾ കള്ള കണ്ണീരോടെ മുസ്ലീങ്ങളാണ് അതിന്റെ പിന്നിലെന്നു ആക്ഷേപിച്ചു, അതിലും വർഗീയ ചേരിതിരിവിന് ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ യഥാർത്ഥ പ്രതികൾപിടിയിലാവുകയും,അതെല്ലാം തന്റെ കൂട്ടത്തിൽ ഉള്ളവരാണ് എന്ന് മനസ്സിലായപ്പോൾ താൻ മാളത്തിൽ ഒളിച്ചു,കേരളത്തിന്റെ മണ്ണിൽ നിന്ന് കൊണ്ട് ഒരു മതവിഭാഗത്തെ ഇത്രമാത്രം അവഹേളിച്ചു സമൂഹത്തിൽ മത സ്പർധ വരുത്താൻ ശ്രമിച്ച ഇയാൾക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യാൻ കേരള പോലീസ് തയ്യാറാകണം,

LEAVE A REPLY

Please enter your comment!
Please enter your name here