ഖുർആൻ ഓതി തീർത്തു അർസൽ ഓടിയത് പോലീസ് സ്റ്റേഷനിലേക്ക്, അത്ഭുതപ്പെട്ടു പോലീസുകാർ

0
1681

മക്കൾ ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ് മക്കളുടെ നല്ല ഭാവി സ്വപ്നം കാണുന്നവരാണ് ഓരോ മാതാപിതാക്കളും,എന്നാൽ ഇന്ന് മക്കൾ മാതാപിതാക്കളുടെ മഹത്വം തിരിച്ചറിയുന്നില്ല,മക്കൾ വഴികേടിലായാൽ അതിന്റെ പേരിൽ നമ്മൾ കണ്ണീരുമായി ജീവിതകാലം മുഴുവൻ കഴിയേണ്ടി വരിക എന്നു ഓർക്കുക നമ്മൾ മരണപ്പെട്ടാൽ നമ്മുക്ക് വേണ്ടി ഒരു യാസീൻ ഓതാൻ കണ്ണീരോടു ഒരു ദുആ ചെയ്യാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കണ്ടേ

മക്കളെ ഓർത്ത് മാതാപിതാക്കൾ അഭിമാനിക്കുന്ന നിമിഷം അതിനേക്കാൾ മഹത്തായ നിമിഷം ഒരു പക്ഷെ വേറെ കാണില്ല,അത്തരത്തിൽ ഒരു കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്നത്

വാണിമേൽ നടുക്കണ്ടി അഷ്‌റഫിന്റെ മകൻ അർസൽ എന്ന പൊന്നു മോൻ 12വയസ്സ് മാത്രമേ ഉള്ളൂ ഒരു ഖത്തം ഖുർഹാൻ ഓതിയാൽ 1000രൂപ കൊടുക്കാം എന്ന് ഉമ്മ പറഞ്ഞപ്പോൾ ആ മോൻ സന്തോഷത്തോടെ ഓതാൻ തുടങ്ങി ഖത്തറിൽ ഉള്ള വാപ്പ അഷ്‌റഫിനെ വിവരം അറീച്ചപ്പോൾ വാപ്പയും 1000രൂപ കൊടുക്കാം എന്ന് പറഞ്ഞു അപ്പോൾ ആ മകനു സന്തോഷം ഇരട്ടിയായി

അങ്ങനെ റമളാനിലെ 8ദിവസം കൊണ്ട് അർസൽ ഖുർഹാൻ ഒരു ഖത്തo പൂർത്തിയാക്കി 2000 രൂപ മേടിച്ചു വീട്ടുകാരറിയാതെ ആ പൈസയുമായി വളയം പോലീസ് സ്റ്റേഷനറിൽ പോയി പോലീസ് കാരോട് പറഞ്ഞു ഈ പൈസ കൊറോണകാലത്തു പ്രയാസപ്പെടുന്നവർക്ക് കൊടുക്കാൻ വേണ്ടിയാണ് എന്ന്”

ഇത് കെട്ട പോലീസ് സംശയം കൊണ്ട് വീട്ടിൽ വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു അപ്പോൾ അവന്റെ ഉമ്മ പറഞ്ഞ വാക്കുകൾ
“ഞാൻ അവന് സമ്മാനായി കൊടുത്തപണമാണ് അത് എന്നും അവന്റെ ഇഷ്ട്ടം അതാണ് എങ്കിൽ സാർ അത് മേടിച്ചോ “എന്നുമാണ്
മോനാട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞ പോലീസുകാർ അത്ഭുതപ്പെട്ടുപോയി
തങ്ങളുടെ കൈകളിലുള്ള നാണയത്തുട്ടുകൾ ദുരിതാശ്വാസ നിധിയിയിലേക്കു പല മക്കളും കൊടുത്തിട്ടുള്ളത് സന്തോഷത്തോടെ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഖുർആൻ ഖത്തം തീർത്തു അതിനു സമ്മാനമായി കിട്ടിയ പണവുമായി പോലീസ് സ്റ്റേഷനിൽ പോയ ഈ മോൻ മറ്റുള്ളവർക്കും ഒരു മാതൃകയും അഭിമാനവുമാണ്

ഇങ്ങനെ ഉള്ള നല്ലമക്കൾ നാടിനും വീടിനും അഭിമാനമാണ് അള്ളാഹു ഈ കുട്ടിക്ക് ദീർഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here