പ്രത്യേക ലേഖകന്റെ പ്രത്യേക കണ്ടെത്തലുകൾ അപാരം തന്നെ

  0
  1559

  എങ്ങനെ കഴിയുന്നടോ ഉവ്വേ നിങ്ങൾക്ക് ഇമ്മാതിരി കുത്തിത്തിരുപ്പ് ഉണ്ടാക്കുവാൻ ഇതിനു മാത്രം എവിടന്നു കിട്ടുന്നു എന്തായാലും പ്രത്യേക ലേഖകന് പ്രത്യേക സമ്മാനം തന്നെ കൊടുക്കണം അമ്മാതിരി വാർത്തകൾ അല്ലെ പടച്ചു വിടുന്നത്,പറഞ്ഞു വരുന്നത് നാട്ടിലേക്കു വരാൻ കഴിയാതെ പ്രവാസ ലോകത്തു കുടുങ്ങിയവരെ കുറിച്ച് ജന്മഭൂമിയിൽ പ്രത്യേക ലേഖകൻ എഴുതിയ പ്രത്യേക വാർത്തയെ കുറിച്ചാണ്,നാട്ടിലേക്കു വരാൻ കഴിയാത്തത് ആരുടെ കുറ്റമാണ്? ഗൾഫ് രാഷ്ട്രങ്ങൾ ആണോ അവർ എന്നെ പറയുന്നു ഓരോ രാജ്യക്കാരും അവരവരുടെ പൗരന്മാരെ തിരികെ കൊണ്ട് പോകണം എന്ന്

  പിന്നെ ആരാണ് കുറ്റക്കാർ സ്വന്തം പൗരന്മാരെ തിരികെ കൊണ്ട് വരാത്ത കേന്ദ്ര സർക്കാർ അല്ലെ അയ്യോ അത് പറ്റില്ല അത് ഒരു മൈലേജ് ഇല്ല അങ്ങനെ പ്രത്യേക ലേഖകൻ പ്രത്യേകമായി കണ്ടെത്തിയ ചില കാര്യങ്ങൾ ഉണ്ട് അത് ഒന്ന് സൗദിയിൽ കുടുങ്ങി പോയ ഗർഭിണികളായ സ്ത്രീകളെ കുറിച്ചാണ് ജന്മഭൂമിയുടെ കണ്ടത്തെലിൽ അവിടെ പ്രസവിക്കാൻ മുസ്ലിം സ്ത്രീകൾക്ക് ഒരു പൈസയും വേണ്ട ഹിന്ദു സ്ത്രീകൾ പ്രസവിക്കണം എങ്കിൽ 5000 റിയാൽ കെട്ടി വെക്കണം

  എടൊ പ്രത്യേക ലേഖക ഇൻഷുറൻസ് എടുക്കാത്ത ആരും അവിടെ പൈസ കെട്ടി വെക്കേണ്ടി വരും,അത് സൗദിയിൽ മാത്രമല്ല മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളിലും അത് പോലെ തന്നെയാണ് അവിടെ ഒന്നും ഒരു വേർതിരിവും വിവേചനവും ഇല്ല എല്ലാവരും അവർക്കു ഹിന്ദികളാണ് അത് മമ്മദ് ആണെങ്കിലും തോമസ് ആണെങ്കിൽ ഗോവിന്ദൻ ആണെങ്കിലും നിയമവും ചികിത്സയും പണവും എല്ലാം ഒന്ന് തന്നെയാണ്,സ്വന്തം പൗരന്മാരെ കൊണ്ട് പോകാത്ത കേന്ദ്ര സർക്കാരിന് എതിരെ ഒരു പ്രത്യേക ലേഖനം എഴുത് ഇങ്ങനെ കുത്തി തിരുപ്പു ഉണ്ടാക്കാതെ

  LEAVE A REPLY

  Please enter your comment!
  Please enter your name here