മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ച ഇന്ത്യക്കാരന്റെ ജോലി തെറിപ്പിച്ചു പദവികളിൽ നിന്നും പുറത്താക്കി കാനഡ

0
1759

മുസ്‌ലിംകളെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ പൗരനെ ജോലിയില്‍ നിന്നും പുറത്താക്കി കാനഡ. രവി ഹൂഡയെന്നയാളെയാണ് കാനഡയില്‍ സ്‌കൂള്‍ ബോഡിയില്‍ നിന്നും പിരിച്ചു വിട്ടത്.വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ഇയാളുടെ കോണ്‍ട്രാക്ടും എടുത്തു കളഞ്ഞിട്ടുണ്ട്. മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയവർക്കെതിരെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ നടപടിയെടുത്തതിന് പിന്നാലെയാണ് കാനഡയും സമാന നിലപാട് സ്വീകരിച്ചത്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്ക് റമദാന്‍ മാസത്തില്‍ പള്ളിയില്‍ പോവാനോ ഒത്തു കൂടാനോ സാധിക്കുന്നില്ലെന്നും അതിനാല്‍ നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥന പ്രക്ഷേപണം ചെയ്യാന്‍ അനുമതി നൽകുന്നതായും ടൊറന്റോ മുനിസിപാലിറ്റി അറിയിച്ചിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതിയില്‍ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് രവി ഹൂഡ അധിക്ഷേപ ട്വീറ്റുമായി രംഗത്തെത്തിയത്.

അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടുനടക്കാന്‍ പുതിയ വഴി, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കൊല്ലുക, വോട്ടുകള്‍ക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതല്‍ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാന്‍ പറയുക. ഇതൊക്കയാവും’-ഹൂഡ ട്വീറ്റ് ചെയ്തത് എന്നാൽ പുരോഗമന ആശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന കാനഡ പോലൊരു പ്രദേശത്ത് ഇത്തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. ഇതോടെ രവി ഹൂഡയെ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ അറിയിച്ചു

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സ്‌കൂളിന്റെ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഇയാളെ ഒഴിവാക്കിയിരിക്കുന്നു. ഇനി ഇയാള്‍ക്ക് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള ഒന്നിലും പങ്കെടുക്കാനാവില്ല. ഇസ്‌ലാമോഫോബിയ ഇവിടെ വച്ചുപൊറുപ്പിക്കില്ല. മാത്രമല്ല, ഇയാളുടെ നിലപാട് സ്‌കൂളിന്റെ നയങ്ങളുടെ നഗ്നമായ ലംഘനമാണ്’പീല്‍ ഡിസ്ട്രിക്ട് സ്കൂളും അറിയിച്ചു

കടുത്ത ഇസ്‌ലാമോഫോബിയ പ്രകടിപ്പിക്കുന്നതിനെതിരെ കാനഡയിലെ രാഷ്ട്രീയക്കാരും പൗര സമൂഹവും പ്രതികരിച്ചതിനെ തുടര്‍ന്ന ഹൂഡ തന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വകാര്യമാക്കിയിരുന്നു. കാനഡയില്‍ ഇസ്‌ലാമോഫോബിയ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണും അറിയിച്ചു.മുസ്‌ലിം സമുദായത്തിന് അവരുടെ പ്രദോഷ പ്രാർഥനാ പ്രക്ഷേഭണം തുടരാം, കാരണം ഇത് 2020 ആണ്, ഞങ്ങൾ എല്ലാ വിശ്വാസങ്ങളേയും ഒരേ പോലെ മാനിക്കുന്നു‘ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണിന്റെ ട്വീറ്റിൽ കൂടി അറിയിച്ചു

ഇത്രയൊക്കെ കേട്ടാലും അറിഞ്ഞാലും പിന്നെയും ഈ സംഘികൾ പഠിക്കാത്ത എന്താണ്,ഇന്ത്യ അല്ല നിങ്ങൾ നടത്തുന്ന വിദ്വേഷ പ്രചാരണം അനുവദിച്ചു തരാൻ,ഇവിടെ ഭരണകൂടം തന്നെ ഇസ്ലാമോഫോബിയ പടർത്തുമ്പോൾ നിങ്ങൾക്കു എന്തുമാകാം,എന്നാൽ വിദേശത്തു പോയി അവിടെ നല്ല ജോലിയും നേടി ലക്ഷങ്ങൾ ശമ്പളവും വാങ്ങി പതുക്കെ മനസ്സിലുള്ള വർഗീയത തലപൊക്കിയാൽ ദേ ഇത് പോലെ വീട്ടിൽ പോയി ഇരിക്കാം,ഇനിയെങ്കിലും പഠിച്ചു കൊള്ളൂ

LEAVE A REPLY

Please enter your comment!
Please enter your name here