നാട്ടിൽ പോകാൻ സന്തോഷാതിയിരുന്ന പ്രവാസികൾ അവസാനം നിമിഷം പിൻവാങ്ങിയത് എന്ത് കൊണ്ട്

0
3177

തൽക്കാലത്തേക്ക് എങ്കിലും ദുരന്തമുഖമായി മാറി കൊണ്ടിരിക്കുന്ന പ്രവാസ ലോകത്തു നിന്നും നാട്ടിലേക്കു പോകാൻ മനസ്സ് കൊണ്ട് തയ്യാറായ പ്രവാസികളിൽ പലരും അവസാന നിമിഷം പിൻവാങ്ങുന്നു കാരണം ആരെയും സങ്കടപ്പെടുത്തും ഓരോ രാജ്യവും അവരുടെ പൗരന്മാരുടെ ജീവനും അന്തസ്സിനും വളരെയധികം വില നൽകും ഒരു പൗരന് വേണ്ടി സെനഗലിലേക്കു വിമാനം അയച്ച കുവൈറ്റ്‌ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാരെ കൊണ്ട് പോകാൻ അനുമതി നൽകുയാണ് എങ്കിൽ ഫ്രീയായി കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും അതിനു പോലും അനുമതി കൊടുക്കാത്ത കേന്ദ്ര സർക്കാർ ഇപ്പോൾ പൗരന്മാരെ തിരികെ കൊണ്ട് പോകാൻ ടിക്കറ്റ് ഇനത്തിൽ വാങ്ങുന്നത് കൊള്ള ലാഭം

ലോക്ഡൌൺ കാരണം രണ്ട് മാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ ഒട്ടുമിക്ക പ്രവാസികളും റൂമിലാണ് വിസിറ്റിംഗ് വിസയിൽ സ്വർണ്ണം പണയം വെച്ചും കടം വാങ്ങിയും ഗൾഫിലേക്ക് വന്നവർ അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ പ്രതീക്ഷകളെ എല്ലാം തകർക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത് ഒരു മാസം ജോലിക്ക് പോയ സ്ഥാപനങ്ങൾ അടച്ചപ്പോൾ പിന്നെ റൂമിലായി വിമാന സർവീസ് നിർത്തിയത് കൊണ്ട് നാട്ടിലേക്കു പോകുവാനും കഴിഞ്ഞില്ല

കയ്യിലുള്ള പൈസ രണ്ടുമാസത്തെ റൂം വാടകയും കൊടുത്തു ആഹാരത്തിനും പണം കൊടുത്ത് വെറും കയ്യോടെ നിൽക്കുന്നവർ ഉണ്ട് ജോലി നഷ്ടമായി റൂമിൽ ഉള്ളവർ ഉണ്ട് 14000 മുതൽ 19000 വരെ ടിക്കറ്റ് എടുത്തു നാട്ടിൽ പോകാൻ ഈ അവസ്ഥയിൽ ഈ പാവങ്ങൾക്ക് എങ്ങനെ കഴിയും ഒടുവിൽ സങ്കടങ്ങൾ എല്ലാം ഒതുക്കി അവർ എന്തും വരട്ടെഎന്ന് കരുതി പിൻവാങ്ങുന്നവർ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here