സുപ്രീം കോടതിയിലും ഈ അടുത്ത കാലത്ത് സംഭവിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞു മുൻ ജസ്റ്റിസ്

0
744

പാവപ്പെട്ടവരുടെ അവസാന ആശ്രയമാണ് കോടതികൾ എന്നാൽ ഇന്ന് ആ നീതിപീഠങ്ങൾക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്,പണക്കാരനും രാഷ്ട്രീയ നേട്ടങ്ങൾക്കുമായി കോടതികൾ മാറുന്നു, പറഞ്ഞിരിക്കുന്നത് വേറെ ആരുമല്ല സുപ്രീം കോടതി മുൻ ജസ്റ്റിസ് തന്നെയാണ്,ഈ അടുത്ത കാലത്ത് നീതി ലഭിക്കേണ്ട പല കാര്യങ്ങളിലും നീതി ലഭിക്കാതെ പോകുന്ന കാഴ്ച്ച സുപ്രീം കോടതിയിൽ ആയാലും മറ്റുള്ള കോടതികളിൽ നിന്നും നമ്മൾ കണ്ടതാണ് രാജ്യത്തെ ജുഡീഷ്യറിക്ക് ഉണ്ടായ അപചയം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത,

രാജ്യത്തെ നിയമവാഴ്ച സമ്പന്നർക്കും ഉന്നതർക്കും അനുകൂലമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത് സമ്പന്നർക്ക് വേണ്ടി അതി വേഗത്തിൽ നിയമവ്യവസ്ഥ ചലിക്കുമ്പോൾ പാവപ്പെട്ടവന് നീതി അന്യമാകുന്നു പാവപ്പെട്ടവന്റെ കേസ്സുകൾ മന്ദഗതിയിൽ ആകുന്നു ജഡ്ജിമാർക്ക് ഒട്ടക പക്ഷിയെ പോലെ തല മറക്കാൻ കഴിയില്ല അവർ ജുഡീഷ്യറിയുടെ അന്തസത്തയും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കണം,അടിയന്തിരമായി പരിഗണിക്കേണ്ട ഒട്ടനവധി കേസ്സുകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ റിപ്പബ്ലിക് ടിവി അവതാരകൻ അർണബ് ഗോസോമിയുടെ കേസ്സ് സുപ്രീം കോടതി അടിയന്തിരമായി പരിഗണിച്ചത് ഒട്ടനവധി വിവാദങ്ങൾക്കു ഇട നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here