സുപ്രീം കോടതി മുൻ ചീഫ്ജസ്റ്റീസും ഇപ്പോൾ രാജ്യസഭാ എംപിയുമായ രഞ്ജൻ ഗോഗോയ് സുപ്രധാന കേസ്സുകളിൽ വിധി പറഞ്ഞ ന്യായാധിപൻ രാജ്യം ഉറ്റു നോക്കിയ സുപ്രധാന കേസ്സുകൾ നീതി വിൽക്കപ്പെട്ടോ സുപ്രാധാന വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഈ അടുത്ത ദിവസം വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത
പാവപ്പെട്ടവന്റെ,നീതി നിക്ഷേധിക്കപ്പെടുന്നവന്റെ പൗരാവകാശ ലംഘനം നടക്കുന്നവന്റെ അവസാനത്തെ ആശ്രയമാണ് നീതി പീഠങ്ങൾ എന്നാൽ ഇന്ന് ആ നീതിപീഠങ്ങൾ പണത്തിനും പവറിനും മുന്നിൽ തളർന്നു പോകുന്നത് ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകവും ഭരഘടനയുടെ തകർച്ചയുമാണ്
ഈ അടുത്ത ദിവസമാണ് സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത വിരമിച്ചത്,അദ്ദേഹത്തിന്റെ വിരമിക്കൽ ചടങ്ങ് വീഡിയോ കോണ്ഫറന്സിലൂടെയാണ് നടന്നത് അതിൽ അദ്ദേഹം ചുരുങ്ങിയ വാക്കുകൾ മാത്രമാണ് പരഞ്ഞത് എങ്കിലും അത് ഏതൊരു ജനാധിപത്യ വിശ്വാസിയുടെയും ഹൃദയത്തെ മുറിവേൽപ്പിക്കുന്നത് ആയിരുന്നു അദ്ദേഹം പറഞ്ഞത് ഇന്ന് പരമോന്നത നീതി പീഠത്തിൽ പണം കൊണ്ട് എന്ത് നേടാം എന്നാണ് പണം ഉള്ളവന്റെ കേസ്സുകൾ പെട്ടന്ന് വാദം കേൾക്കാൻ കഴിയും അതിനു പിന്നാലെ ഇന്ത്യൻ എക്സ്പ്രസിന് അദ്ദേഹം നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞ ശ്രദ്ധേയമായ കാര്യം ഉണ്ട്
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും വിരമിച്ച ഉടനെ രാജ്യസഭാ എംപിയുമായി നോമിനേഷൻ കിട്ടിയ രഞ്ജൻ ഗൊഗോയിയെ കുറിച്ചുള്ളതായിരുന്നു രഞ്ജൻ ഗൊഗോയിയുടെ ലൈംഗികപീഡന കേസ്സ് വന്നതിനു ശേഷം സുപ്രീം കോടതിയിലെ ഒട്ടുമിക്ക കേസുകളിലും അതിന്റെ പ്രതിഫലനം ഉണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്