ലോക്ടൗണിന്റെ മറവിൽ ന്യൂനപക്ഷ വേട്ട പ്രമേയം പാസ്സാക്കി ലണ്ടനിലെ പ്രഫസർമാർ

0
66

കോവിഡ് ലോക്ക്ഡൗണിന്റെ മറവിൽ ഇന്ത്യയിൽ ആക്​ടിവിസ്​റ്റുകൾക്കും വിദ്യാർഥികൾക്കും നേരെ നടക്കുന്ന ഭരണകൂടവേട്ടയെ അപലപിച്ച്​ ബ്രിട്ടീഷ്​ ബുദ്ധിജീവികൾ.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്ന ജെഎൻയു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദ്​, മീരാൻ ഹൈദർ, ജാമിഅ മില്ലിയയിലെ സഫൂറ സർഗാർ എന്നിവരെ യുഎപിഎ ചുമത്തി ജയിലിലടച്ചതിനെയും ബ്രിട്ടനിലെ 90 ചിന്തകൻമാരടങ്ങുന്ന സംഘം അപലപിച്ചു. ലണ്ടൻ സ്​കൂൾ ഓഫ്​ ഇക്കണോമിക്​സ്​, ഓക്​സ്​ഫോർഡ് ​, കാംബ്രിജ്​ പോലുള്ള വിഖ്യാത യൂനിവേഴ്​സിറ്റികളിലെ പ്രഫസർമാരാണ്​​ നിവേദനത്തിൽ ഒപ്പുവച്ചത്​.

ലോക്ക്​ഡൗണിനു മുമ്പു ഇന്ത്യയിൽ നടന്ന ജനകീയ പ്രക്ഷോഭ റാലികളിൽ പ​ങ്കെടുത്ത് ഇന്ത്യയുടെ മതേതര ഭരണഘടനയെ തന്നെ ലംഘിക്കുന്ന, മുസ്​ലിംകളെ രാജ്യത്തു നിന്ന്​ പുറത്താക്കാൻ കാരണമാകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതാണ്​ ഇവർ ചെയ്​ത ‘ഗുരുതരമായ കുറ്റം’. മതപരമായ, പ്രാദേശികമായ ഭിന്നിപ്പിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യചുവടു വെപ്പാണിതെന്നും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു​.

അതേസമയം, മുസ്​ലിംകൾക്കെതിരെ ഭരണകൂടത്തി​​ന്റെ ഒത്താശയോടെ ​വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്​ വഴിമരുന്നിട്ടവർക്കെതിരെ ആരും നടപടിയെടുത്തില്ല എന്നത്​ എന്തൊരു അസംബന്ധമാണ്​. ലോക്ക്​ഡൗണിനിടെ ഭക്ഷണവും പണവും ഇല്ലാതെ കുടുങ്ങിപ്പോയ നിരവധി നിത്യവേതന തൊഴിലാളികൾക്ക്​ അതെല്ലാം എത്തിച്ചു​ നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക്​ ജാമിഅ കോഡിനേഷൻ കമ്മിറ്റി മുന്നിലുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു അതിക്രമം പോലും നേരിടേണ്ടി വന്നു അവർക്ക്​.

കോവിഡ്​ ഭീതി വിതക്കുന്ന സാഹചര്യത്തിലാണ്​ വിദ്യാർഥി നേതാവും ഗർഭിണിയുമായ സഫൂർ സർഗാറിനെ തടവുകാരാൽ തിങ്ങിനിറഞ്ഞ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്​. വ്യാജകുറ്റങ്ങൾ ചുമത്തി ഉമർ ഖാലിദിനെയും സഫൂറയെയും ശിഫ ഉർ റഹ്​മാനെയും ഹൈദറിനെയും ജയിലിലടച്ച നടപടിയിൽ സർക്കാരിനെതിരെ ഇന്ത്യയിലുടനീളം നടക്കുന്ന ഇന്റർനെറ്റ്​ ക്യാംപയിനെ പൂർണമായി പിന്തുണക്കുന്നുവെന്നും വിദ്യാർഥികളെ ഉടൻ മോചിപ്പിക്കണമെന്നും​ ആവശ്യപ്പെട്ടാണ്​​ ഇവർ നിവേദനം അവസാനിപ്പിക്കുന്നത്.​

LEAVE A REPLY

Please enter your comment!
Please enter your name here