എന്താണ് കേന്ദ്ര സർക്കാർ പ്രവാസികൾക്ക് വേണ്ടി വന്ദേ ഭാരത് മിഷനിലൂടെ ചെയ്തു തരുന്നത്

0
76

മഹാമാരി പടർന്നു പിടിക്കുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നും തിരികെ കൊണ്ട് പോകണമെന്ന് പ്രവാസികൾ മുറവിളി തുടങ്ങിയിട്ട് മാസം ഒന്നര ആയി,സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കി എന്ന് കേരളം ആദ്യമേ പറഞ്ഞിട്ടും ചെവി കൊള്ളാത്ത കേന്ദ്ര സർക്കാർ മറ്റുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരെ ഒഴിപ്പിച്ചതിനു ശേഷമാണു പ്രവാസികളെ കൊണ്ട് വരാൻ വിമാനം അയച്ചത് അതും ജോലിയും കൂലിയും ഇല്ലാതെ കഴിയുന്ന പ്രവാസികളിൽ നിന്നും ഉയർന്ന നിരക്കിൽ ടിക്കറ്റ് ചാർജ് വാങ്ങി കൊണ്ട്,അതിൽ തന്നെ വ്യപക പരാതികൾ ഇതിനകം ഉയർന്നു കഴിഞ്ഞു

ആദ്യ ഘട്ടത്തിൽ ഗർഭിണികൾ രോഗികൾ വിസിറ്റിംഗ് വിസയിൽ വന്നവർ എന്നിവർക്കായിരുന്നു പരിഗണന നൽകിയത് അതിൽ തന്നെ വേണ്ടപ്പെട്ട ഒട്ടനവധി അനർഹരെ തിരുകി കയറ്റി എന്ന വിവാദം ഉടലെടുത്തു കഴിഞ്ഞു വന്ദേ ഭാരത് മിഷൻ എന്തോ വലിയ സംഭവം എന്ന് പ്രചരിപ്പിക്കുന്നവർ 1990_91 കാലയളവിൽ ഇറാഖ് കുവൈറ്റിനെ ആക്രമിച്ച സമയവും അന്ന് നടന്ന കാര്യങ്ങളും ഒന്ന് ഓർക്കുന്നത് നല്ലതായിരിക്കും വിപി സിംഗ് പ്രധാനമന്ത്രിയും ഐകെ ഗുജ്റാൾ വിദേശകാര്യ മന്ത്രിയും ആയിരുന്ന അന്നത്തെ ധീരമായ നിലപാടുകൾ അറിയുന്നവർ പറയും അന്നത്തെ ഇന്ത്യൻ പൗരന്മാർ എന്ന പരിഗണന എന്തായിരുന്നു എന്ന്

LEAVE A REPLY

Please enter your comment!
Please enter your name here