കുവൈറ്റിൽ പൊതു മാപ്പ് പ്രയോജനപ്പെടുത്തി കുവൈറ്റ് സർക്കാർ ക്യാംപിൽ താമസിപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ഇത് വരെ തിരികെ കൊണ്ട് പോകാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചിട്ടില്ല ആദ്യം ഈ പാവങ്ങളുടെ കണ്ണ് നീരല്ലേ കാണേണ്ടത് കുവൈറ്റ് സർക്കാർ സ്വന്തം ചിലവിൽ നാട്ടിൽ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും അതിനുള്ള അനുമതി നൽകാത്ത ഈ സർക്കാരിന് ഇന്ത്യയിലെ ജനങ്ങളോട് എന്ത് പ്രതിബദ്ധതയാണ് ഉള്ളത് ഇവരും ഇന്ത്യക്കാർ അല്ലെ മഹാമാരിയുടെ കാലത്ത് നാട്ടിലേക്കു മടങ്ങി പോകാം എന്ന് കരുതി കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർ ആണ് ഇവർ
മലയാളികൾ ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ ക്യാമ്പിൽ ഉണ്ട്,ആദ്യം ഈ പാവങ്ങളുടെ കണ്ണുനീർ കാണൂ മോദിജി തങ്ങളുടെ വേണ്ടപ്പെട്ടവരെ സ്പെഷ്യൽ ഫ്ളൈറ്റിൽ നാട്ടിലേക്കു കൊണ്ട് പോകുന്നതിനു മുൻപ് മരുഭൂമിയിലെ ഈ ക്യാമ്പിൽ കഴിയുന്ന പാവങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കൂ ഇല്ലങ്കിൽ കുവൈറ്റ് സർക്കാരിന് വ്യോമപാത തുറന്നു കൊടുക്കൂ ഒരു രൂപ പോലും വാങ്ങാതെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കുവൈറ്റ് തയ്യാറാണ്,മറ്റുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരെ കൊണ്ട് പോയിട്ടും ഒരു മൈൻഡും ഇല്ലാതെ നിൽക്കുകയാണ് ഇന്ത്യൻ സർക്കാർ