പ്രായമുള്ള അമ്മയെ പറ്റിച്ചിരുന്ന റേഷൻകടക്കാരന്റെ തട്ടിപ്പ് കൈയ്യോടെ പിടികൂടി

0
112

70 വയസ്സുള്ള ഒരു സ്ത്രീ കൂടാതെ വിധവയും ഈ മഹാമാരി കാലത്തും ഇത് പോലെ പറ്റിക്കുന്നവരെ ജോലി കളഞ്ഞു നിയമത്തിനു മുന്നിൽ കൊണ്ട് വരികയാണ് ചെയ്യേണ്ടത്

എ ആർ ഡി 138 ആം നമ്പർ മണ്ണൂരിലെ കാവുപറമ്പിൽ സ്ഥിതി ചെയ്യുന്ന റേഷൻ കടയിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയത്തിന്റെ യാഥാർത്ഥ്യം _ഒന്നാം മെയിൽ തുപ്പനാട്ട് പറമ്പിൽ വിധവയും വൃദ്ധയുമായ ലക്ഷിയമ്മയ്ക്കാണ് കേന്ദ്ര സർക്കാരിന്റെ അരി കിട്ടുവാൻ പല പ്രാവശ്യം റേഷൻകട കയറി ഇറങ്ങിയിട്ടും അരി കിട്ടാത്ത അവസ്ഥ ഉണ്ടായത്.പല പ്രാവശ്യം പോയിട്ടും അരി കൊടുത്തില്ല എന്നു മാത്രമല്ല ദേശ്യപ്പെട്ടു ആട്ടിവിടുന്ന അവസ്‌ഥയും നേരിടേണ്ടി വന്നു.ഇതിനു മുൻപ് അരി മേടിക്കുമ്പോൾ എല്ലാം തൂക്കത്തിൽ കുറവായിരുന്നത് ലക്ഷ്മിയമ്മ ശ്രദ്ധിച്ചിരുന്നു.

5 അംഗങ്ങൾ ഉള്ള മുന്ഗണന കാർഡിൽ 20 കിലോ അരിയാണ് ലഭിക്കേണ്ടത്.
എന്നാൽ തുടർച്ചയായി 16 കിലോ അരി മാത്രമാണ് കൊടുത്തു കൊണ്ടിരുന്നത്.
കഴിഞ്ഞ മാസം സംശയം തോന്നിയ ഇ ‘അമ്മ അരി തൂക്കണം എന്ന് ആവശ്യപ്പെട്ടു .ജനം ഇടപ്പെട്ടു തൂക്കിയപ്പോൾ 4 കിലോ കുറവ്.
ഇതിൽ കുപിതനായ റേഷൻ വിതരണക്കാരൻ വേഗം ബാക്കി മുക്കിയ അരി കൊടുക്കുകയും ഇനി കാണാം എന്ന് പറയുകയും ചെയ്തിട്ടുണ്ടന്നു ‘അമ്മ പറയുന്നു. ഇതാണ് എനിക്ക് അരി തരാതിരിക്കാൻ കാരണമെന്ന് ‘അമ്മ പറയുന്നു.ശേഷം ലക്ഷ്മിയമ്മ കടയിൽ പോവുകയും വീണ്ടും അരി കിട്ടാതെ വന്നപ്പോൾ കരഞ്ഞു കൊണ്ട് എന്റെ വീട്ടിൽ വരുകയും ഇ കാര്യം അവതരിപ്പുക്കയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആണ് എനിക്ക് റേഷന്കടയിൻ പോവേണ്ട കാര്യം ഉണ്ടെന്നും അർഹതപ്പെട്ട അരി ഇവർക്ക് മേടിച്ചു കൊടുക്കേണ്ട ധാർമിക ഉത്തരവാദിത്തം നടപ്പാക്കിയതും.

LEAVE A REPLY

Please enter your comment!
Please enter your name here