കോവിഡിന്റെ മറവിൽ ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ട,പ്രതികരിച്ചു രാഷ്ട്രീയ പാർട്ടികൾ

  0
  162

  രാജ്യം കോവിഡ് പോരാട്ടത്തിലായിരിക്കെ ലോക്ക്ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭ സമരക്കാരായ വിദ്യാര്‍ഥികളേയും പൗരാവകാശ പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ, സംഘപരിവാർ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്ക് എതിരെ രാഷ്ട്രപതിക്ക് കത്തയച്ച് എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍.

  സീതാറാം യെച്ചൂരി (സിപിഐ എം ജനറൽ സെക്രട്ടറി), ഡി രാജ (സിപിഐ ജനറൽ . സെക്രട്ടറി), ദിപാന്‍കര്‍ ഭട്ടാചാര്യ (സിപിഐഎംഎല്‍ ജനറൽ . സെക്രട്ടറി), ദേബബ്രത ബിശ്വാസ് (എഐഎഫ്ബി ജനറൽ . സെക്രട്ടറി), മനോജ് ഭട്ടാചാര്യ (ആര്‍സിപി ജനറൽ . സെക്രട്ടറി), ശരദ് യാദവ് (എല്‍ജെഡി ജനറൽ . സെക്രട്ടറി), മനോജ് ഝാ (ആര്‍ജെഡി എംപി), തോല്‍ തിരുമാവളവന്‍ എംപി (വിസികെ പ്രസിഡന്റ്) എന്നിവരാണ് കത്തില്‍ ഒപ്പുവച്ചത്.

  ലോകം ഭീതിജനകമായ അവസ്ഥയിലൂടെയും അനിശ്ചിതത്തിലൂടേയും പോയിക്കൊണ്ടിരിക്കുമ്പോള്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങളിലും, ലക്ഷക്കണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വാഹനമില്ലാതെ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതു പോലെ ഈ പകര്‍ച്ചവ്യാധി സൃഷ്ടിച്ച പ്രശ്‌നങ്ങളിലുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

  ഏപ്രില്‍ പത്തിന് ഡല്‍ഹി പൊലീസ് ഭീകരനിയമമായ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ജാമിഅ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാനെതിരെ ചുമത്തിയിരിക്കുന്നത് കെട്ടിച്ചമച്ച വകുപ്പുകളാണ്. മാത്രമല്ല, നിരവധി വിദ്യാര്‍ഥികളെയാണ് പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് നിരന്തരം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു.

  കൂടാതെ, ജെഎന്‍യുവില്‍ നടന്ന ആക്രമണത്തിന്റെ ഇരകളെയും പൊലീസ് വേട്ടയാടുകയാണ്. എന്നാല്‍, പുറത്തുനിന്നുമെത്തി കോളേജിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിട്ട അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല, ഡല്‍ഹി വംശീയാതിക്രമത്തിനു കാരണക്കാരായ പ്രമുഖ ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന അക്രമികള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ സ്വൈരവിഹാരം അനുവദിച്ചിരിക്കുന്ന ഡല്‍ഹി പൊലീസ് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ മാത്രം വേട്ടയാടുകയാണ്. ഇക്കാര്യത്തില്‍ മുസ്‌ലിം പുരുഷന്മാരെ മാത്രം ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ മാത്രമാണ് ചോദ്യം ചെയ്യുന്നത്. ഇത് ഈ സമുദായത്തിനിടയില്‍ അരക്ഷിതത്വ ബോധം ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ടെന്നും കത്തില്‍ വിശദമാക്കുന്നു.

  യുഎപിഎ ചുമത്തിയിരിക്കുന്ന സഫൂറയ്ക്ക് ഭര്‍ത്താവിനെ കാണാന്‍ പോലുമുള്ള അനുവാദമില്ല. സഫൂറയെ കൂടാതെ, ജാമിഅ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവരേയും യുഎപിഎ ചുമത്തി തടവിലിട്ടിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ജയിലിൽ അടച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ പൊതുവിടത്തിലെ പ്രതിഷേധ വിലക്ക് കരുവാക്കിയാണ് ഡല്‍ഹി പൊലീസിന്റെ വിദ്യാര്‍ഥി വേട്ട.

  ദേശീയ പൗരത്വ നിയമത്തിനു എതിരെ പോരാടിയവരെ ഒന്നൊന്നായി കള്ള കേസുകൾ ചാർത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് സർക്കാർ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്, ഭരണകൂട ഭീകരതക്കും കരി നിയമങ്ങൾക്കും എതിരെ ഉയരുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ജയിലറ ആണ് സംഘപരിവാർ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്

  LEAVE A REPLY

  Please enter your comment!
  Please enter your name here