വീണ്ടും വ്യാജ വാർത്തയുമായി ബിജെപി എംപി പർവേശ് വർമ

0
127

ഡൽഹി വംശീയ കലാപത്തിന്റെ സൂത്രധാരകൻ വിദ്വേഷം നിറഞ്ഞ പ്രസ്താവനകളിലൂടെ വർഗീയ കലാപത്തിന് തിരി കൊളുത്തിയ പർവേശ് വർമക്കു എതിരെ ഇത് വരെ ഒരു എഫ്‌ഐആർ വരെ രെജിസ്റ്റർ ചെയ്തിട്ടില്ല,

കോടതി കേസ്സെടുക്കാൻ പറഞ്ഞിട്ട് പോലും ഒരു കേസ്സ് പോലും രെജിസ്റ്റർ ചെയ്യാത്ത ഡൽഹി പോലീസ് കൊറോണയുടെ മറവിൽ പൗരത്വ പ്രക്ഷോഭകരെ ഒന്നൊന്നായി യുഎപിഎ ചുമത്തി അറസ്സ് ചെയ്ത് ജയിലിലടച്ചു ഭരണകൂടത്തിന്റെ പിന്തുണയാണ് വീണ്ടും വർഗീയത
സമൂഹത്തിൽ പരത്തുവാൻ പർവേശ് വർമ്മക്ക് പ്രചോദനമാകുന്നത് ഇപ്പോൾ ഇതാ കോവിഡിന്റെ മറവിൽ വീണ്ടും വർഗീയ പ്രചാരണത്തിന് മുതിർന്നിരിക്കുകയാണ് ഡൽഹി ബിജെപി എംപി പർവേശ് വർമ്മ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ച് ഒരു വിഭാഗം മുസ്‍ലിംകൾ പ്രാർഥനയ്ക്ക് എത്തിയെന്ന വ്യാജ പ്രചരണവുമായി ഡൽഹി ബിജെപി എംപി പർവേശ് വർമ. എന്നാൽ വാർത്ത വ്യാജമാണെന്നും എംപി ഷെയർ ചെയ്തത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വീഡിയോ ആണെന്നും വ്യക്തമാക്കി ഡൽഹി പൊലീസ് രംഗത്തെത്തി.

പശ്ചിമ ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി പർവേശ് ശർമയാണ് ഒരു വിഭാഗം ആളുകൾ കൂട്ടമായി നമസ്കരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് വിദ്വേഷ പ്രചരണത്തിന് ശ്രമിച്ചത്. കിഴക്കൻ ഡൽഹിയിലെ പട്പർഗഞ്ചിൽ ഒരു കൂട്ടമാളുകൾ ചേർന്ന് നമസ്കരിക്കുന്നതായിരുന്നു വീഡിയോ.
എന്നാൽ രണ്ടു മാസം മുമ്പുള്ള വീഡിയോ ആണ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചെന്ന തരത്തിൽ എംപി പ്രചരിപ്പിച്ചത്.

ഏതെങ്കിലും മതവിഭാഗത്തിന് ഇത്തരത്തിൽ പെരുമാറാനുള്ള അനുമതിയുണ്ടോ’എന്ന തലക്കെട്ടോടെയാണ് പർവേശ് വർമ വ്യാജ വാർത്ത ഷെയർ ചെയ്തത്.ഇത്തരത്തിലുള്ള പ്രവർത്തികൾ ഇല്ലാതാക്കുന്നതിന് ‍ഡൽഹി മുഖ്യമന്ത്രി മൗലവിമാരുടെ ശമ്പളം വെട്ടികുറക്കണ’മെന്നും എംപി ആവശ്യപ്പെട്ടു.

എന്നാൽ വീഡിയോ പഴയതും വാർത്ത വ്യാജമാണെന്നും അറിയിച്ച് പൊലീസ് ട്വിറ്ററിലൂടെ മറുപടി നൽകുകയായിരുന്നു.ഡിസിപി ഈസ്റ്റ് ഡൽഹിയുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് എംപിക്കുള്ള മറുപടി എത്തിയത്.
ഇത് പൂര്‍ണമായും വ്യാജമാണ്.വിദ്വേഷം പരത്തണമെന്ന ഉദ്ദേശത്തോടെ കുപ്രചരണത്തിനായി ഒരു പഴയ വീഡിയോ ഉപയോഗിച്ചിരിക്കുകയാണ്.ഒരു അപവാദം പ്രചരിപ്പിക്കും മുമ്പ് അക്കാര്യം ശരിയാണോ തെറ്റാണോ എന്ന് ഉറപ്പുവരുത്തണം’- ഡിസിപിയുടെ ട്വീറ്റില്‍ പറയുന്നു മഹാമാരി കാലത്തും വർഗീയത പ്രചരിപ്പിക്കുന്ന തിരക്കിലാണ് ബിജെപി നേതാക്കളെന്ന്,ഡൽഹി പൊലീസ് ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് ആം ആദ്മി രാജ്യസഭാ എംപി സഞ്ജയ് സിങ് കുറ്റപ്പെടുത്തി. അതേസമയം,സംഗതി വ്യാജമെന്ന് തെളിഞ്ഞതോടെ എംപി ട്വീറ്റ് മുക്കി.

നേരത്തെ,പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ ഡൽഹി ഷഹീൻ​ബാ​ഗിൽ നടന്ന പ്രതിഷേധത്തിനെതിരെ വർ​ഗീയ-വിദ്വേഷ പരാമർശങ്ങളുമായി എത്തിയ ബിജെപി നേതാവാണ് പർവേഷ് ശർമ.ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യും’എന്നായിരുന്നു ഇയാളുടെ ആദ്യ പ്രസ്താവന.

കൂടാതെ, ഡൽഹിയിൽ ബിജെപി അധികാരത്തിൽ വന്നാൽ ഷഹീൻ ബാഗിലെ മുഴുവൻ പ്രതിഷേധക്കാരെയും ഒറ്റ മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കുമെന്നും വികാസ്‌പുരി നിയോജക മണ്ഡലത്തിലെ റാലിക്കിടെ പർവേശ് വർമ വെല്ലുവിളിച്ചിരുന്നു. ഡൽഹിയിൽ അധികാരത്തിലേറിയാൽ ഒരു മാസത്തിനുള്ളിൽ സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന എല്ലാ മുസ്‍‌ലിം പള്ളികളും ഒഴിപ്പിക്കുമെന്നും പർവേശ് പ്രഖ്യാപിച്ചിരുന്നു.

ഷഹീൻബാഗ് പ്രതിഷേധം തുടർന്നാൽ ഡൽഹി കശ്മീരാകുമെന്നും ഇയാൾ പറഞ്ഞിരുന്നു.
വർ​ഗീയ പരാമർശത്തിൽ പർവേശ് ശർമയ്ക്കെതിരെ കേസെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ നടപടിയൊന്നും ഉണ്ടായില്ല.ഇത്തരം വർഗീയ വാദികൾക്ക് ഭരണകൂടം പിന്തുണ നൽകുന്നു,കോടതികൾ മൗനം പാലിക്കുന്നു അത് തന്നെയാണ് വീണ്ടും വീണ്ടും വിദ്വേഷ പ്രചാരണത്തിന് ബിജെപി നേതാക്കളെ പ്രേരിപ്പിക്കുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here