വ്യാജ പ്രചാരണങ്ങളുടെ ഫാക്ടറികളിൽ നിന്നും വ്യാജ പ്രചാരണങ്ങൾ അഴിച്ചു വിടുമ്പോൾ

0
85

സഫൂറ സർഗാറിനെ പറ്റിപറയുമ്പോൾ,ഉമർ ഖാലിദിനെയും,മീരാൻ ഹൈദറിനെയും പറ്റി പറയുമ്പോൾ അത് സംഘപരിവാർ ചാനലുകൾക്ക് രാജ്യദ്രോഹമായി തോന്നും,വാർത്തകൾ ഉണ്ടാക്കി എടുക്കുമ്പോൾ ചുരുങ്ങിയത് അവരുടെ പേരെങ്കിലും പഠിച്ചിരിക്കണം,അല്ലാതെ എങ്ങെനയാണ് അവരുടെ ചരിത്രം നിങ്ങൾ അറിഞ്ഞത് അവരുടെ രാജ്യദ്രോഹം നിങ്ങൾ അറിഞ്ഞത്,വ്യാജ വാർത്തകൾ ഉണ്ടാക്കി എടുക്കുമ്പോൾ അവർ ആരാണോ,അവരുടെ പേരുകൾ എന്താണോ,അവർ പഠിക്കുന്നത് എവിടയാണ് എന്നെങ്കിലും ഒന്ന് അറിയേണ്ടത് അല്ലെ

പബ്ലിക് കേരള സംസാരിച്ചിട്ടുണ്ട് ആർഎസ്എസിനെ കുറിച്ച് പബ്ലിക് കേരള സംസാരിച്ചിട്ടുണ്ട് ബിജെപിയെ കുറിച്ച് കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നടപടികളെ കുറിച്ച്,ന്യുനപക്ഷ പീഡനങ്ങളെ കുറിച്ച് ദേശീയ പൗരത്വ നിയമത്തിന്റെ മറവിൽ ഈ രാജ്യത്തെ മതേതര വിശ്വാസികൾക്ക് വേണ്ടി ശബ്ദിച്ചിട്ടുണ്ട് അങ്ങനെ ശബ്ദിക്കുന്നവരെ എൻഐഎ യുടെ പേര് പറഞ്ഞു ഭീക്ഷണി കൊണ്ട് നിശ്ശബ്ദരാക്കാൻ കഴിയും എന്നാണ് നിങ്ങൾ ധരിച്ചത് എങ്കിൽ നിങ്ങൾക്ക് തെറ്റി,ഇനിയും ശബ്ദിക്കും ജനദ്രോഹ നടപടികളെ കുറിച്ച്

LEAVE A REPLY

Please enter your comment!
Please enter your name here