ദേശീയ മാധ്യമങ്ങൾ തിരസ്കരിച്ച അല്ലങ്കിൽ മനപൂർവ്വം മറച്ചു വെച്ച വംശീയ ആക്രമണം

0
47

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ കുറിച്ച് രാപകൽ വാർത്ത അവതരിപ്പിക്കും രാജ്യദ്രോഹികൾ എന്നും ഭീകരവാദികളും എന്നും മുദ്ര കുത്തും,എന്നാൽ ഈ വംശീയ ആക്രമണങ്ങൾ കാണുവാൻ ഇന്ത്യയിലെ മാധ്യമങ്ങൾക്ക് കണ്ണുകൾ ഉണ്ടാകില്ല,അതിനെതിരെ അവരുടെ ക്യാമറ കണ്ണുകൾ ചലിക്കില്ല ഇതാണ് ഇന്നത്തെ ഇന്ത്യ പറഞ്ഞു വരുന്നത് പശ്ചിമ ബംഗാളിൽ നടന്ന സംഘപരിവാർ ആക്രമണം ലോകം കൊറോണ വൈറസ് കെടുതിയിൽ നട്ടം തിരിയുന്നതിനു ഇടയിൽ മുസ്ലീങ്ങൾക്ക് എതിരെ ആസൂത്രിത ആക്രമണം അഴിച്ചു വിട്ട് സംഘപരിവാർ ആക്രമികൾ

പശ്ചിമ ബംഗാളിലെ തേലിനിപാരയെന്ന ഗ്രാമത്തിൽ കൊറോണ പരത്തുന്നവർ എന്ന് ആരോപിച്ച് മുസ്ലീങ്ങളുടെ വീടുകൾ കടകൾ എന്നിവ ഒന്നടങ്കം അഗ്നിക്കിരയാക്കി സംഘപരിവാർ തലസ്ഥാനമായ കൊൽക്കത്തയ്ക്ക് 40 കിലോമീറ്റർ അകലെയാണ് ഭദ്രേശ്വർ നഗരത്തിന്റെ പ്രാന്തപ്രദേശമാണ് തെലിനിപാര മെയ് പന്ത്രണ്ടിനാണ് ആക്രമികൾ ഈ ഗ്രാമം അഗ്നിക്കിരയാക്കിയത് ഇന്ത്യയിലെ മാധ്യമങ്ങൾ ഈ വാർത്ത പൂഴ്ത്തി വെച്ചു മേഖലയിൽ ഒരു മുസ്ലിമിന് കൊറോണ ബാധ സ്ഥിതീകരിച്ചതിനു പിന്നാലെ ആയിരുന്നു ആക്രമണം പന്ത്രണ്ടിന് ഉച്ച കഴിഞ്ഞു വൻ തോതിൽ അക്രമികൾ ഒത്തു കൂടുകയും മുസ്ലിം ഭവനങ്ങൾ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് തീ കൊളുത്തുകയും ആണ് ചെയ്തത്

മേഖലയിൽ നിന്നും ലഭിച്ച പെട്രോൾ ബോംബ് കുപ്പികളുടെ ആധിക്യം ആസൂത്രിത കലാപത്തിന്റെ തെളിവാണ് എന്നും പുറത്തു നിന്നുള്ളവർ ആക്രമണത്തിൽ പങ്ക് ചേർന്നിട്ടുണ്ട് എന്നും നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ എത്തിയ പേര് വെളിപ്പെടുത്താതെ പോലീസ് ഉദ്യോഗസ്ഥൻ ദ വയറിനോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here