നോമ്പെടുത്ത് ഹാറൂൺ ഓടി തീർത്തത് 260 കിലോ മീറ്റർ

0
39

ഇസ്ലാം,മാനവികതയുടെ മുഖമാണ്,
നിരാലംബരായ ജനതയ്ക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുക എന്നത് ഓരോ മുഅമിനിന്റെയും കടമയാണ്,ഇബാദത്തുകൾ മാത്രമല്ല ഒരു മനുഷ്യനെ മുസ്ലിമാക്കുന്നതു പ്രയാസപ്പെടുന്ന ജനതയ്ക്ക് വേണ്ടി ഐക്യദാർഢ്യ പെടാനും അവനു കഴിയണം

ഇമാം അബു ഹുറൈറ (റ)നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ കാണാം അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു ആരെങ്കിലും ഐഹിക ലോകത്ത് വെച്ച് ഒരു മുസ്ലിമിന് വന്നു പെട്ട വല്ല വിപത്തും ദുരീകരിച്ചു കൊടുത്താൽ പാരത്രിക ലോകത്തു വെച്ച് അവൻ അനുഭവിക്കുന്ന വിഷമങ്ങളെ അല്ലാഹു ദുരീകരിച്ചു കൊടുക്കുന്നതാണ് അത്രയ്ക്ക് ശ്രേഷ്ഠമാണു മറ്റുള്ളവരെ സഹായിക്കൽ

അങ്ങനെ പാവങ്ങളെ സഹായിക്കാൻ തന്നാൽ കഴിയുന്ന പ്രവർത്തികൾ ചെയ്യുകയാണ് ഈ ഇംഗ്ലണ്ട്കാരൻ

ഏതാണ് ആ പാവങ്ങൾ സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശം കാരണം സമ്പൽ സമൃദ്ധിയിൽ നിന്നും ഒരു നേരത്തിനു ആഹാരത്തിനു പോലും പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ബാല്യങ്ങൾ ഉള്ള പലസ്തീനിനെയും സിറിയയെയും യെമനെയും സഹായിക്കുവാൻ വേണ്ടി നോമ്പെടുത്ത് ഈ ഇംഗ്ലണ്ടുകാരൻ ഓടുന്നത് 260 കിലോമീറ്റർ ..

അധിനിവേശത്തിനു പുറമെ
കോവിഡ് കൂടി പട്ടിണിയിലാക്കിയ ഗസ്സയിലേയും സിറിയയിലേക്കും സഹായമെത്തിക്കാനുള്ള തുക കണ്ടെത്താനാണ് ഹാറൂൻ എന്ന 34 കാരൻ ഇംഗ്ലണ്ടിലൂടെ 260 കിലോമീറ്റർ ഓടാൻ തീരുമാനിച്ചത് ..

ദിവസവും പത്തു കിലോമീറ്ററാണ് ഓടുന്നത് ,ഇതിനകം 180 കിലോമീറ്റർ പിന്നിട്ട ഹാറൂൻ ഇരുപത്തി അയ്യായിരം പൗണ്ട് സ്വരൂപിക്കാൻ കഴിഞു..

കഴിഞ വർഷം ലണ്ടനിൽ നിന്നും സൈക്കിളിൽ വന്ന് ഹജ്ജ് ചെയ്ത കൂട്ടത്തിലും ഹാറൂൻ ഉണ്ടായിരുന്നു ….

ലണ്ടനില്‍ നിന്നാണ് അവര്‍ സൈക്കിളില്‍ ഹജ്ജിനു വേണ്ടി പുറപ്പെട്ടത്

60 ദിവസം കൊണ്ട് 17 രാജ്യങ്ങളിലൂടെ 6500 കിലോമീറ്റര്‍ താണ്ടിയാണ് എട്ടംഗ സംഘം പുണ്യ നഗരയിലെത്തിയത്

ഇസ്‌ലാമിന്റെ മാനവിക മുഖം ലോകത്തിന് പരിചയപ്പെടുത്തുന്നതോടൊപ്പം സൌത്ത് ആഫ്രിക്ക ,ഉഗാണ്ട , ശ്രിലങ്ക…. എന്നിവിടങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന വില്ലേജുകളില്‍‍ പള്ളിയും സ്കൂളും മറ്റും നിര്‍മിക്കുന്നതിനു വേണ്ട ധനസമാഹരണവും ആയിരുന്നു അന്ന് അവരുടെ ലക്ഷ്യം…..ഇന്ന് നോമ്പെടുത്തു ഓടുന്നത് സിറിയക്കും പലസ്തീനും യെമനും വേണ്ടി,നോമ്പ് മുറിച്ചാൽ ഒരു കഷ്ണം റൊട്ടി കൊണ്ട് വിശപ്പടക്കുന്ന ആയിരങ്ങൾക്ക് താൻ ചെയ്യുന്നത് ഒരു ചെറിയ സഹായം ആണന്നു ഹാറൂണിനു അറിയാം എന്നാലും അല്ലാഹുവിന്റെ റസൂൽ (സ)പറഞ്ഞ ഒരു വാക്കാണ് ഹറൂണിനെ പോലുള്ളവർക്ക് പ്രചോദനം “ഒരു മുസ്ലിം പ്രായാസമനുഭവിക്കുന്ന ഒരു വിശ്വാസിയെ അവൻറെ പ്രയാസത്തിൽ നിന്നും രക്ഷിച്ചാൽ മസ്ജിദ് അൽ നബവിയിൽ ഒരു മാസം ഇഅതികാഫ് ഇരിക്കുന്നതിനേക്കാൾ പുണ്യമാണ്, ”

ഇസ്ലാമിന്റെ ഈ മാനുഷിക മുഖമാണ് ഹാറൂൺ പ്രവർഹികമാക്കുന്നതു അത് തന്നയാണ് ഇന്ന് യൂറോപ്പിൽ ഏറ്റവും കൂടതൽ ആളുകൾ ഇസ്ലാമിനെ അറിയാൻ ശ്രമിക്കുന്നതും ഇസ്ലാമിലേക്ക് കടന്ന് വരാൻ പ്രേരിപ്പിക്കുന്നതും

അല്ലാഹു നമ്മുടെ എല്ലാവരുടെയും പ്രയാസങ്ങളെ മാറ്റി തരട്ടെ ,സിറിയയിലും യെമനിലും ഇറാഖിലും പലസ്തീനിലും സമാധാനം നൽകട്ടെ…ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here