മധ്യപ്രദേശിൽ നിന്നും പോലീസിന്റെ ഇസ്ലാമോഫോബിയ തെളിയിക്കുന്ന ഞെട്ടിക്കുന്ന വാർത്ത ഇതാ

0
33

ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ തീവ്രത വെളിവാക്കുന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മധ്യപ്രദേശിലാണ് സംഭവം നടക്കുന്നത്.മുസ്ലിം ആണെന്ന് കരുതിയാണ് മർദിച്ചത് എന്ന് യുവാവിനോട് പോലീസ്,

അഭിഭാഷകനായ ദീപക് മുണ്ടേലയ്ക്കാണ് ഈ ദാരുണ അനുഭവം ഉണ്ടായത്. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് അകാരണമായി ഇദ്ദേഹത്തിന് പോലീസ് മർദ്ദനം ഏൽക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ ക്ഷമാപനത്തിലെ വാക്കുകളാണ് ഏവരെയും ഞെട്ടിക്കുന്നത്. മർദിച്ച സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് പോലീസ് ദീപക്കിനോട് പറഞ്ഞത് ഇപ്രകാരമാണ്. താടി കണ്ടപ്പോൾ മുസ്‌ലിം ആണെന്ന് വിചാരിച്ചാണ് താങ്കളെ മർദിച്ചതെന്നും. മുസ്‌ലിം അല്ല എന്ന് പിന്നീടാണ് മനസിലായതെന്നും മാപ്പ് നൽകണം എന്നുമാണ് പോലീസ് അഭ്യർഥിച്ചത്.

മാർച്ചിൽ തനിക്ക് നേരെ ഉണ്ടായ ഈ അക്രമത്തെ കുറിച്ച് ദി വയർ എന്ന മാധ്യമ സ്ഥാപനത്തോട് വെളിപ്പെടുത്തിയത് മർദ്ദനത്തിനിരയായ ഈ യുവാവ് തന്നെയാണ്. മാർച്ച് 23 ആം തിയതി വൈകുന്നേരം 5 മണിക്കും 6.30 നും ഈടയിലാണ് സംഭവം നടന്നത്. ചികിത്സയ്ക്കായി താൻ സർക്കാർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. 15 വർഷത്തോളമായി താൻ ഒരു പ്രമേഹ രോഗിയാണ്, കടുത്ത രക്ത സമ്മർദ്ദവും തന്നെ വേട്ടയാടിയിരുന്നു. അന്ന് നല്ല അസ്വസ്ഥത തോന്നി. അതിനാലാണ് താൻ ആശുപത്രിയിൽ പോവാൻ തീരുമാനിച്ചത്. അന്ന് ലോക് ഡൌൺ നിലവിൽ വന്നിട്ടില്ലായിരുന്നു എങ്കിലും സംഭവ സ്ഥലത്ത് നിരോധനാജ്ഞ ഉണ്ടായിരുന്നു. എങ്കിലും അവശ്യ സർവീസുകൾ അനുവദനീയമായിരുന്നു. മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോകവേ വഴിയിൽ പോലീസ് തന്നെ തടഞ്ഞു. ആശുപത്രിയിൽ പോവുകയാണെന്നും അത്യാവശ്യം ഉണ്ടെന്ന് കരഞ്ഞു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ തയ്യാറാവാതെ അവർ ക്രൂര മർദ്ദനം തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here