വ്യാജ ഫോട്ടോ വെച്ചു രാഹുൽ ഗാന്ധിക്ക് എതിരെയും വ്യാജ പ്രചരണം

0
61

വ്യാജ വാർത്തകളുടെ ഫാക്ടറി എന്ന് തന്നെ ഇവരെ വിശേഷിപ്പിക്കാം,ജനങ്ങൾക്ക്‌ വേണ്ടി ഒന്നും ചെയ്യുകയില്ല ചെയ്യുന്നവരെ ഐടി സെൽ ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുക എന്നാൽ ഇത്തവണത്തെ ബിജെപിയുടെ കളി കയ്യോടെ പിടിച്ചു രാജ്യത്തു കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടു വളരെ രൂക്ഷമായ പ്രതിഷേധമാണ് രാജ്യത്തുടനീളം കേന്ദ്ര സർക്കാരിന് എതിരെ ഉണ്ടായി കൊണ്ടിരിക്കുന്നത് ഹരിയാനയിൽ നിന്നും യൂപിയിലേക്കു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ നേരില് കണ്ട് സംസാരിച്ച രാഹുൽഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

കുടിയേറ്റ തൊഴിലാളികളെ കേന്ദ്ര സർക്കാർ തഴഞ്ഞപ്പപ്പോൾ അവരെ ചേർത്ത് പിടിക്കുന്ന നന്മയുടെ വക്താക്കളായി മാറുകയായിരുന്നു കോൺഗ്രസ് പാർട്ടി,പാവപ്പെട്ട തൊഴിലാളികൾക്ക് ആഹാരവും യാത്രക്കായി ബസുകളും ഏർപ്പാടാക്കി കോൺഗ്രസ് ജന മനസ്സുകളിൽ ഇടം നേടിയിരുന്നു,എന്നാൽ കുടിയേറ്റ തൊഴിലാളികളെ സന്ദർശിച്ച രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ചു വ്യാജ പ്രചാരണത്തിന് ശ്രമിച്ച ബിജെപിക്ക് ലഭിച്ചത് എട്ടിന്റെ പണി,രാഹുൽ ഗാന്ധിയാണ് തൊഴിലാളികളെ രാഷ്ട്രീയ നാടകത്തിനു വേണ്ടി എത്തിച്ചു എന്നായിരുന്നു ബിജെപിയുടെ വ്യാജ പ്രചരണം,അതാണ് ഇപ്പോൾ കയ്യോടെ പൊളിച്ചു കൊടുത്തിരിക്കുന്നത്,തൊഴിലാളികളെ സന്ദർശിച്ച ശേഷം അവർക്കു പോകുവാൻ ഇന്നോവ കാറുകളും ആഹാരവും കോൺഗ്രസ് പാർട്ടിയോട് രാഹുൽ ഗാന്ധി ഏർപ്പാടാക്കിയിരുന്നു,അത് വെച്ചായിരുന്നു ബിജെപിയുടെ വ്യാജ പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here