ഈ കാഴ്ചകൾ കണ്ടാൽ വർഗീയ വാദികൾക്ക് സഹിക്കില്ല

0
33

ഇസ്ലാമോഫോബിയയും വിദ്വേഷവും അനുദിനം വളരുന്ന ഇന്ത്യയിൽ നിന്ന് മനോഹരമായ കാഴ്ച്ച മുസ്ലിം വിശ്വാസികൾക്ക് ഇഫ്‌താർ മാത്രമല്ല ഉറക്കമൊഴിച്ചു അത്താഴവും നൽകുക 80 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകുക,ക്ഷേത്ര കമ്മറ്റി മുൻകൈ എടുത്തു എത്ര മനോഹരമായ കാഴ്ച്ച കൊറോണയുടെ പേരിൽ രാജ്യത്ത് നടന്ന വർഗീയ വിദ്വേഷം നാം കണ്ടതാണ് ഒരു കൂട്ടം വർഗീയ ഫാസിസ്റ്റുകൾ സമൂഹത്തിൽ ഭിന്നത വരുത്താൻ എന്തെല്ലാം അപവാദ പ്രചാരണങ്ങൾ ആയിരുന്നു അഴിച്ചു വിട്ടത്,എന്നാൽ അതൊന്നും നന്മയുള്ള മനസ്സുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല,ലോക്ഡൌൺ കാലത്ത് പരസ്പരം സ്നേഹിച്ചു നന്മകൾ പകർന്നു നൽകുന്ന ഒട്ടനവധി പേരെ നാം കാണുന്നു കേൾക്കുന്നു

ഇപ്പോൾ ഇതാ ജമ്മുകശ്മീരിൽ നിന്നും മനോഹരമായ മത സൗഹാർദ്ദത്തിന്റെ മഹനീയ കാഴ്ച്ച നാം കാണുന്നു കശ്മീരിലെ കത്രയിലെ വൈഷ്ണവ ദേവീ ക്ഷേത്രത്തിളെ അംഗങ്ങൾ ആണ് 80 ലക്ഷം രൂപയുടെ സഹായങ്ങൾ മുസ്ലീങ്ങൾക്ക് നൽകിയത്,മാത്രമല്ല ഇഫ്താർ കിറ്റുകളും അത്താഴ സമയത്തെ ഭക്ഷണവും അവർ നൽകുക ഉണ്ടായി,വർഗീയ വാദികൾക്ക് ഈ കാഴ്ച്ച അരോചകമായിരിക്കും കാരണം മതങ്ങൾ തമ്മിലുള്ള സ്പർദ്ധ മാറിയാൽ അവർക്കു നില നിൽപ്പ് ഇല്ല എന്നത് തന്നയാണ് കാരണവും

LEAVE A REPLY

Please enter your comment!
Please enter your name here