ചാണകവും ഗോമൂത്രവും അടങ്ങിയ മരുന്നു കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ തയ്യാറായി ഇന്ത്യ

0
201

നാണക്കേട്,ലോകത്തിന് മുന്നിൽ ഇന്ത്യ വീണ്ടും തലകുനിക്കുന്നു ഗുജ്‌റാത്തിലെ സിവിൽ ആശുപത്രിയിൽ ആദ്യത്തെ കോവിഡ് മരുന്ന് പരീക്ഷണത്തിന് തയ്യാറാകുന്നു,കൊറോണ രോഗം ഭേതമായവരെക്കാൾ കൂടതൽ രോഗികൾ മരിച്ച സിവിൽ ആശുപത്രിയിൽ,ഗുജറാത്ത്‌ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ പാൽ നെയ്യ് തൈര് ചാണകം ഗോമൂത്രം എന്നിവ അടങ്ങിയ മിശ്രിതമാണ് രോഗികൾക്കു നൽകുക ശാസ്ത്രീയമായി കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകേണ്ട സർക്കാർ തന്നെയാണ് ഇത്തരം പരീക്ഷണങ്ങൾക്കു ചുക്കാൻ പിടിക്കുന്നു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്

കോവിഡ് രോഗികൾക്കു പഞ്ചഗവ്യം നൽകുന്നതിന്റെ ക്ലിനിക്കൽ ട്രയൽ ഉടൻ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോക്ടർ വല്ലഫ് കത്തരിയെ ഉദ്ധരിച്ചു അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്തു ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് പഞ്ചഗവ്യം രോഗികളിൽ പരീക്ഷിക്കുക രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ തെളിയിച്ചതാണ് എന്നും എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്ന് വരവോടു കൂടി പഞ്ചഗവ്യത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല കൊറോണ രോഗികൾ കൂടുമ്പോൾ അതിനു വൈദ്യ ശാസ്ത്രത്തിനു മരുന്ന് കണ്ട് പിടിക്കാൻ കഴിയാതെ വരുന്ന ഈ സാഹചര്യത്തിൽ ആണ് പഞ്ചഗവ്യം ആളുകളിൽ പരീക്ഷിക്കുക എന്നും അദ്ദേഹം പറഞ്ഞു

ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മഹാമാരിക്ക് എതിരെയുള്ള ഇന്ത്യയുടെ മരുന്ന് ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യയെ നാണം കെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here