വർഗീയ പകപോക്കൽ,യോഗി ആദിത്യനാഥിന് കോടതിയുടെ ശക്തമായ താക്കീത്

0
60

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്,
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോലെ കാണാനുള്ള ഭരണാധികാരി,എന്നാൽ മനസ്സിൽ വർഗീയത നിറഞ്ഞാൽ അവർ മനുഷ്യരല്ലാതായി മാറും,രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ പേരിൽ ഒരു വിഭാഗത്തെ മനഃപൂർവം അപകീര്തിപെടുത്താനും അവരെ സമൂഹത്തിനു മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും സംഘപരിവാറും അവരുടെ ഭരണകൂടങ്ങളും ചെയ്തിരുന്ന കാര്യങ്ങൾ മനുഷ്യ മനസ്സാക്ഷിയെ പോലും ഞെട്ടിക്കുന്നതാണ്,

ആ കാര്യത്തിൽ മുൻപന്തിയിൽ നിന്ന ഭരണാധികാരിയായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ക്വോറന്റൈൻ കാലാവധി പൂർത്തിയാക്കിയ തബ്‌ലീഗ് പ്രവർത്തകരെ മോചിപ്പിക്കാൻ തയ്യാറാകാതെ അവരെ തടഞ്ഞു വെക്കുകയായിരുന്നു യോഗി ആദിത്യനാഥ്‌ സർക്കാർ ചെയ്തിരുന്നത്, കോവിഡ് 19 ഇല്ല എന്നറിഞ്ഞിട്ടും അവരെ മോചിപ്പിക്കാൻ യോഗി ആദിത്യനാഥ്‌ തയ്യാറായിരുന്നില്ല ,എന്നാൽ ഈ വിഷയത്തിൽ അലഹബാദ് ഹൈക്കോടതി ശക്തമായ താക്കീത് നൽകിയിരിക്കുകയാണ് യോഗി ആദിത്യ നാഥിന്,തുടർച്ചായി അലഹാബാദ് ഹൈക്കോടതിയിൽ അടിപതറുകയാണ് യോഗി ആദിത്യനാഥ്‌.

ക്വോറന്റൈൻ പൂർത്തിയാക്കിയ
തബ്‌ലീഗ് അംഗങ്ങളെ എത്രയും വേഗം പുറത്തിറക്കണമെന്ന് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടത്
ജസ്റ്റിസുമാരായ സൗരഭ് ശ്യാം, ശശികാന്ത് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി അഭിഭാഷകനായ ഷാദ് അന്‍വര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 21. ഭരണഘടനാ ലംഘനം നിലനില്‍ക്കുന്നതിനാല്‍ ഇടപെടാനുള്ള എല്ലാ അവകാശവുമുണ്ടെന്നും കോടതി വ്യക്തമാക്കി. പരിശോധനാഫലം നെഗറ്റീവായി ക്വാറന്റീന്‍ കഴിഞ്ഞ് എല്ലാ തബ്‌ലീഗ് പ്രവര്‍ത്തകരെയും ഉടന്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു.

ഉത്തര്‍പ്രദേശ് സര്‍‌‍ക്കാരാണ് തബ്‌ലീഗ് അംഗങ്ങളെ ക്വാറന്റൈന്‍ എന്ന പേരില്‍ രണ്ട് മാസമായി പിടിച്ചു വെച്ചിരിക്കുന്നത്. മാര്‍ച്ച് 5ന് പിടിച്ചുവെച്ച ഇവരെ കോവിഡ് ഇല്ലെന്ന് വ്യക്തമായിട്ടും വിട്ടയ്ക്കാന്‍ യുപി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ക്വാറന്റീന്‍ സെന്ററുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി എല്ലാ ജില്ലകളിലും ഒരു മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.ഇല്ലാത്ത കഥകൾ പടച്ചുണ്ടാക്കി ഒരു വിഭാഗത്തെ ഒന്നടങ്കം സമൂഹത്തിനു മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള വർഗീയവാദികളുടെ ശ്രമമാണ് ഹൈക്കോടതി പൊളിച്ചു കയ്യിൽ കൊടുത്തിരിക്കുന്നത്, കൂടെ യോഗി ആദിത്യനാഥിന്റെ ധാർഷ്ട്യവും

LEAVE A REPLY

Please enter your comment!
Please enter your name here