ഇസ്ലാമിന്റെ പ്രൗഢി വിളിച്ചോതി ശ്രീലങ്കയിലെ ഈ പള്ളി

0
93

ഭൂമിയും ആകാശവും സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ് അവന്റെ നിയമങ്ങൾക്കു വിധേയമായിട്ടാണ് പ്രപഞ്ചം മുഴുവനും സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്,പള്ളികൾക്കു ഇസ്ലാമിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത് അത് ലോകത്തെ ഏറ്റവും വലിയ പള്ളിയോ ഓലക്കീറു കൊണ്ട് മേഞ്ഞ ചെറിയ പള്ളിയോ ഇസ്ലാമിൽ തുല്യ പ്രാധാന്യമാണ് ഉള്ളത് എന്നാലും ഇസ്‌ലാമിൽ ചില പള്ളികൾക്കു മഹത്വം കൂടതലാണ് അത് വലിപ്പം കൊണ്ടല്ല പരിശുദ്ധ മക്കയിലെ മസ്ജിദ് അൽ ഹറമും,പ്രവാചകൻ മുഹമ്മദ്‌ നബി (സ)തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്ന മസ്ജിദ് അൽ നബവിയും അത് ലോക മുസ്ലീങ്ങളുടെ ആദ്യത്തെ ഖിബ്‌ലയായ മസ്ജിദ് അൽ അഖ്‌സയും പ്രാധാന്യം കൂടിയ പള്ളികളാണ്

ഭൂമിയിൽ അല്ലാഹുവിനു ഏറ്റവും കൂടതൽ ഇഷ്ടമുള്ള സ്ഥലങ്ങളാണ് മുസ്ലീങ്ങൾ നിര്ബന്ധമായും അഞ്ചു നേരം ചെല്ലേണ്ട പള്ളികൾ അല്ലാഹുവിന്റെ ഭവനങ്ങളായി പള്ളികളെ പടുത്തുയർത്തേണ്ടതും അത് പരിപാലിക്കേണ്ടതും മുസ്ലീങ്ങളുടെ നിർബന്ധിത ബാദ്യതയാണ് അബൂ ഹുറൈറ (റ )റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം അല്ലാഹുവിന്റെ റസൂൽ (സ)തങ്ങൾ പറഞ്ഞു ഭൂമിയിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങൾ അത് പള്ളികൾ ആകുന്നു ഏറ്റവും കോപമുള്ള സ്ഥലങ്ങൾ അത് അങ്ങാടികളും ആകുന്നു

അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴി പ്രാപിച്ചവരായേക്കാം.വിശുദ്ധ ഖുർആനിലെ 9 ആം അധ്യായത്തിൽ പതിനെട്ടാം വചനത്തിൽ നമുക്ക് കാണുവാൻ സാധിക്കും,അത്രയ്ക്ക് മഹത്തരമാണ് അല്ലാഹുവിന്റെ ഭവനങ്ങൾ കെട്ടിപ്പെടുത്താനും അത് പരിപാലിക്കാനും സന്മനസ്സ് കാണിച്ചാൽ,
പള്ളികൾ വളരെ വൃത്തിയോട് കൂടെ സൂക്ഷിക്കേണ്ടതും ആവശ്യമുള്ള സ്ഥലങ്ങളിൽ പള്ളികൾ നിർമ്മിക്കേണ്ടതും മുസ്ലീങ്ങളുടെ ബാധ്യതയാകുന്നു
ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിലെ മനോഹരമായ ഈ പള്ളി ആരെയും അത്ഭുതപ്പെടുത്തും

ഇതാണ് ശ്രീലങ്കയിലേ ജാമിയുൽ അൽഫാർ പള്ളി -ഇതു ചുവന്ന പള്ളി എന്നർത്ഥമുള്ള റെഡ് മസ്ജിദ് എന്നും പറയാറുണ്ട് -1908യിലാണ് ഇതിന്റെ നിർമാണം ആരംഭിച്ചു.1909യിൽ നിസ്കാരം തുടങ്ങിയ പള്ളി ഇന്ത്യൻ മുസ്ലിങ്ങൾ-പ്രതേകിച്ചു കേരളം തമിഴ്നാട് ) കൂടുതലും താമസിക്കുന്ന കൊളമ്പോയിൽ പേട്ട എന്ന സ്ഥലത്തു കടലോരത്തിനടുത്താണ്ഹബീബ് ലബ്ബ എന്ന വ്യക്തിയാണ് ഇതിന്റെ ആർക്കിടെക്-ഒരു കാര്യം പ്രതേകം മനസ്സിലാക്കണം ലബ്ബക്ക് സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല,
കേരളത്തിലെ കൊല്ലം ജില്ലക്കാരനാണെന്നു തോന്നുന്നതു

തെന്നിന്ത്യയിലെ സിലോണിലുള്ള കച്ചവടക്കാരും സിലോൺ സന്ദർശിക്കുന്നവരുമാണ് ഈ ജോലി ലബ്ബയേ ഏല്പിച്ചത് .ഇൻഡോ ഇസ്ലാമിക ശൈലിയാണ് ഇതിനു ഉപയോഗിച്ചത്.500 പേർക്ക് നമസ്കരിക്കാനുള്ള ആവശ്യമേ അന്നുണ്ടായിരുന്നെങ്കിലും അന്നുള്ളവർ മുൻകൂട്ടി കണ്ടു 1500 പേർക്ക് നമസ്കരിക്കാനുള്ള രീതിയിലാണ് ഈ പള്ളി പണിതത് കൊളോമ്പോയിൽ ഈ പള്ളി വന്നപ്പോൾ അതായിരുന്നു അവരുടെ ലാൻഡ്മാർക് . കാരണം നാവികർക്കും മീൻ പിടിക്കാൻ പോകുന്നവർക്കും വളരെ അകലെ നിന്നു തന്നെ കൊളംബോ മനസ്സിലാക്കാൻ ഈ പള്ളി സഹായകമായിരുന്നു .1975യിൽ ഈ പള്ളിയുടെ ചുറ്റുമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങി 10000(പതിനായിരം) പേർക്ക് ഒരേ സമയം നമസ്കരിക്കാനുള്ള വിസ്താരമാക്കി മാറ്റി ഹാജി ഉമ്മർ ട്രസ്റ്റാണ് ഇതു ചെയ്തത്.

ഈ പള്ളിയുടെ രൂപകൽപ്പനയും നിർമ്മാണ ശൈലിയും ഒരു അത്ഭുതം തന്നെയാണ്, അല്ലാഹുവെ നിന്റെ ഭാവനങ്ങളെ സ്നേഹിക്കാനും പരിപാലിക്കാനുമുള്ള മഹാ സൗഭാഗ്യം ജീവിതത്തിൽ നൽകണേ നാഥാ.

LEAVE A REPLY

Please enter your comment!
Please enter your name here