ചരിത്രത്തിൽ ആദ്യമായി കാനറി വാർഫിൽ പരസ്യമായ ബാങ്ക് വിളി

0
91

ചരിത്രത്തിൽ ഇടം നേടി ഖാസി ഷഫീഖുർ റഹ്മാൻ.ഇന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്ലാമിന്റെ സ്വധീനം വളരെ വലിയ വേഗത്തിലാണ് വർധിച്ചു കൊണ്ടിരിക്കുന്നത്,
ലണ്ടനിലെ ഏറ്റവും വലിയ സാമ്പത്തിക ജില്ലയായ കാനറി വാർഫിൽ ചരിത്രത്തിൽ ആദ്യമായി ഇസ്ലാമിന്റെ മാനുഷിക മുഖവും വിശ്വാസവും,ഇസ്‌ലാം മതത്തെ മറ്റുള്ളവരിലേക്ക് കൂടതൽ മനസ്സിലാക്കുവാനും വേണ്ടി
ടവർ ഹാംലെറ്റ്സ് ലണ്ടൻ ബൊറോ കൗൺസിൽ,ടവർ ഹാംലെറ്റ്സ് ഹോംസ്,
കാനറി വാർഫ് ഗ്രൂപ്പ് എന്നിവ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മനോഹരമായ ബാങ്ക് വിളി സംഘടിപ്പിച്ചത് അതിനായി തിരഞ്ഞെടുക്കപ്പെട്ടത് ഖാസി ഷഫീഖുർ റഹ്മാനും,

ലണ്ടനിലെ യുവ ബിസിനസ് സംരംഭകൻ ആണ് ഇദ്ദേഹം,ഹറം ഷെരീഫിലെ മുഅദിൻ ഷെയ്ഖ് അലി മുഹമ്മദ്‌ അൽ മുല്ലയുടെ മനോഹരമായ ബാങ്ക് വിളി ശബ്ദം അനുകരിച്ചു ബാങ്ക് വിളിക്കാനുള്ള കഴിവ് തന്നയാണ് സംഘാടകർ ചരിത്ര ദൗത്ത്യത്തിനു ഷഫീഖുർ റഹ്മാനെ തിരഞ്ഞെടുക്കാനുള്ള കാരണവും,
ബാങ്കിന്റെ മനോഹാരിത ഇസ്ലാമിന് പകർന്നു നൽകിയത് കറുത്തവനായ ബിലാൽ (റ)ആയിരുന്നു,ഷെയ്ഖ് അഹ്‌മദ്‌ അലി മുല്ലയെ ഗ്രാൻഡ് മോസ്കിലെ ബിലാൽ എന്നും സ്നേഹത്തോടെ ആളുകൾ വിളിക്കാറുണ്ട്.“ഞാൻ കുട്ടിക്കാലം മുതൽ ഷെയ്ഖ് അലി അഹ്മദ് മുല്ലയുടെ വലിയ ആരാധകനാണ്,ആളുകളെ അനുകരിക്കുന്നതിനുള്ള കഴിവ് എനിക്കുണ്ട്, കുട്ടിക്കാലത്ത് ഞാൻ എന്റെ പിതാവിനോടൊപ്പം ഇസ്ലാമിക സംഭാഷണങ്ങളിലും പരിപാടികളിലും പങ്കെടുക്കുമായിരുന്നു,

ബാങ്ക് വിളിക്കാൻ പലപ്പോഴും എന്റെ പിതാവ് തന്നെ പല പള്ളികളിലും നിര്ബന്ധിക്കുമായിരുന്നു 2008 ൽ ഞാൻ മക്കയിലേക്ക് പോയപ്പോൾ, ഷെയ്ഖ് മുല്ല ആദ്യമായി ബാങ്ക് വിളിക്കുന്നത് തത്സമയം ഞാൻ കേട്ടു. എത്ര മനോഹരമായ ശബ്ദമാണ് അതു,അത് പോലെ എനിക്കും ബാങ്ക് വിളിക്കണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടായി,അദ്ദേഹത്തിന്റെ ബാങ്ക് വിളിയുടെ റിക്കോർഡിങ്ങുകൾ ഇട്ട് ഞാനും പരിശ്രമിച്ചു ആ ശൈലിയിൽ ആണ് സംഘാടകർ കാനറി വാർഫിൽ പരസ്യമായ ബാങ്ക് വിളി പരിപാടിക്കായി എന്നെ ക്ഷണിച്ചത്, ഷഫീഖുർ റഹ്മാൻ പറയുന്നു

ഷഫീഖുർ റഹ്‌മാന്റെ മനോഹരമായ ബാങ്ക് വിളിയെ അഭിനന്ദിച്ചു മുസ്ലിം അല്ലാത്ത ഒട്ടനവധി പേർ രംഗത്ത് വന്നിട്ടുണ്ട്, ചരിത്രത്തിൽ ഇടം നേടിയ ബാങ്ക് വിളി സോഷ്യൽ മീഡിയയിൽ വൈറലാണ് ട്വിറ്ററിലൂടെയും ഇൻസ്റാഗ്രാമിലൂടെയും നിമിഷങ്ങൾക്ക് അകമാണ് വീഡിയോ വൈറലായത്.

LEAVE A REPLY

Please enter your comment!
Please enter your name here