അമേരിക്കയുടെ തെരുവോരങ്ങളിൽ അലയടിക്കുന്ന കാഷ്യസ് ക്ലേ എന്ന മുഹമ്മദ്‌ അലിയുടെ വാക്കുകൾ

0
54

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ വീണ്ടും ഒരു കറുത്ത വംശജൻ കൂടി കൊല്ലപ്പെട്ടിരിക്കുന്നു 27 വയസ്സുകാരനായ റേയ്ഷാർഡ് ബ്രൂക്സ് എന്ന യുവാവിനെയാണ് പോലീസ് വെടിവെച്ചു കൊന്നത്,കറുത്തവനായി എന്ന പേരിൽ ഈ അടുത്ത ദിവസങ്ങളിൽ രണ്ട് പേരാണ് അമേരിക്കയിൽ കൊല്ലപ്പെടുന്നത്,അമേരിക്കയുടെ തെരുവോരങ്ങളിൽ പ്രതിഷേധം അലയടിക്കുമ്പോൾ വർണ്ണ വിവേചനത്തിൽ മനം മടുത്തു തന്റെ ഒളിമ്പിക്സ്‌ മെഡൽ വലിച്ചെറിഞ്ഞു ഇസ്ലാമിന്റെ തണലിലേക്ക് വന്ന മുഹമ്മദ് അലിയുടെ വാക്കുകൾ ഇന്നു അമേരിക്കയുടെ ജന ഹൃദയങ്ങളെ കീഴടക്കുന്നു

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെത്തുടർന്ന് അമേരിക്കയിലെ കറുത്തവർഗക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വർണ്ണവിവേചനത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ, അമേരിക്കയിലെ വർണ്ണവെറിയുടെ ചരിത്രം നൂറ്റാണ്ടുകൾക്ക് മുമ്പേ തുടങ്ങിയതാണ്.

അമേരിക്കയിൽ ജീവിച്ചിരുന്ന ആഫ്രോഅമേരിക്കൻ വംശജനായ ബോർഡെഴുത്തുകാരൻ കാഷ്യസ് ക്ലേ സീനിയറിനും, അടുക്കളപ്പണി ചെയ്യുന്ന ഒഡേസ ക്ലേയ്ക്കും ജനിച്ച കാഷ്യസ് ക്ലേ ജൂനിയർ എന്ന ബാലൻ ചെറുപ്പം തൊട്ടേ പടുദാരിദ്ര്യവും വർണ്ണവെറിയും നേരിട്ടനുഭവിച്ചു വളർന്നുവന്നതാണ്. ചെറുപ്പത്തിൽ ആ ബാലൻ തന്റെ അമ്മയോട് ഏറെ നിഷ്കളങ്കമായി ചോദിച്ച ഒരു ചോദ്യം ഇന്നും അമേരിക്കൻ സമൂഹത്തിൽ ഏറെ പ്രസക്തമാണ്.ഒരുപാട് വർഷങ്ങൾക്കു മുൻപ് 1971 ലെ ഒരു അഭിമുഖത്തിന്റെ വാക്കുകളാണ് ഇന്ന് അമേരിക്കയിൽ ചർച്ചാ വിഷയം

അമ്മേ… ഒരു കാര്യം ചോദിച്ചോട്ടെ? പള്ളിയിൽ പോകുമ്പോഴൊക്കെ ഞാൻ ഒരു കാര്യം ആലോചിക്കാറുണ്ട്. അവിടെ എല്ലാം വെള്ളനിറത്തിൽ ആയിരിക്കുന്നത് എന്തുകൊണ്ടാ? സ്വർണ്ണനിറത്തിലുള്ള മുടിയും നീലക്കണ്ണുകളുമുള്ള കർത്താവ്, യേശു ക്രിസ്തു വെളുത്തിട്ടാണ്. യേശുവിനൊപ്പം തീന്മേശയിൽ ഇരിക്കുന്നവർ എല്ലാവരും വെളുത്തനിറത്തിലുള്ളവരാണ്. മാലാഖമാർ വെളുത്തിട്ടാണ്. അമ്മേ, നമ്മൾ മരിച്ചാൽ സ്വർഗത്തിൽ പോകുമോ നരകത്തിൽ പോകുമോ? ”
സ്വർഗത്തിൽ പോകും” എന്നായിരുന്നു അമ്മയുടെ മറുപടി

അപ്പൊ എന്താ ഒരു കറുത്ത മാലാഖ പോലും ഇല്ലാഞ്ഞത്? അവരാവും ഈ ഫോട്ടോയൊക്കെ എടുത്തത് അല്ലേ എനിക്ക് തോന്നുന്നത് ഈ വെള്ളക്കാരാണ് സ്വർഗ്ഗത്തിലുള്ളത് എങ്കിൽ അവിടെയും നമ്മൾ കറുത്തവർഗക്കാർ അടുക്കളയിൽ അവരുടെ പാത്രംകഴുകുന്നുണ്ടാകും, അവർക്ക് വേണ്ട പാലും തേനും ഒക്കെ തയ്യാർ ചെയ്യുന്നുണ്ടാകും. ”
എടാ.അങ്ങനൊന്നും പറയാതെ നീഎന്ന് ആ അമ്മ മകനെ ശാസിച്ചു

എനിക്ക് എന്നും വല്ലാത്ത കൗതുകമായിരുന്നു. ഞാൻ എന്നുമോർക്കും. സ്വർഗമെന്തെന്നറിയാണേൽ ഞാൻ മരിക്കണം. ഞങ്ങൾ കറുത്തവർഗക്കാർ മരിച്ചാലേ സ്വർഗത്തിൽ പോകൂ. അതെന്താ അങ്ങനെ? ഇവിടെ ഈ ഭൂമിയിൽ തന്നെ ഞങ്ങൾക്ക് നല്ലൊരു വീടും, നല്ല കാറും, വേണ്ട കാശും ഒക്കെ കിട്ടാത്തതെന്താ? ഞങ്ങൾക്കെന്താ ഇവിടെ ഒരു കാലത്തും പാലും തേനുമൊന്നും കിട്ടാത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here