രാജ്യസ്നേഹം വാക്കുകൾ കൊണ്ട് തള്ളി മറിച്ചാൽ പോരാ

0
148

നമ്മുടെ ഇരുപത് സൈനികരെയായാണ് ചൈന കൊലപ്പെടുത്തിയത് പ്രധാനമന്ത്രി സാബ് നിങ്ങൾ എവിടെ പോയി ഒളിച്ചിരിക്കുന്നു നിങ്ങൾ വെളിയിൽ വരൂ ജാതി മത രാഷ്ട്രീയ ഭേതമന്യേ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും നിങ്ങൾക്ക് പിറകിൽ ഉണ്ട് !ഈ വാക്കുകൾ പോരേ ഇതല്ലേ രാജ്യസ്നേഹം പുറത്ത് വന്നു നിങ്ങൾ യഥാർത്ഥ വസ്തുതകൾ ഈ രാജ്യത്തിനു മുന്നിൽ പറയു രാഹുൽ ഗാന്ധിയുടെ ഈ വാക്കുകൾ തന്നെയാണ് മുഴുവൻ ഭാരതീയനും പറയാനുള്ളത് നിങ്ങളുടെ കപട ദേശീയത നോക്കാതെ നിങ്ങളോടൊപ്പം ഈ രാജ്യം ഉണ്ട്

ചൈനയെ നിങ്ങൾ എന്തിനു ഭയക്കുന്നു ഏറ്റവും വലിയ നെറികേടാണ് ചൈന ഇന്ത്യയോട് കാണിച്ചത് ഈ നെറികേട് ഇനിയും നാം ക്ഷമിക്കണോ നാല്പത്തിയഞ്ചു വർഷത്തിന് ആദ്യമായിട്ടാണ് ചൈനയുടെ പ്രകോപനത്തിൽ ഇന്ത്യൻ പട്ടാളക്കാർക്ക് ജീവൻ നൽകേണ്ടി വരുന്നത് ഒരു പ്രകോപനം പോലും ഇല്ലാതെയാണ് ഇന്ത്യയുടെ ധീര ജവാന്മാരെ ചൈന കൊലപ്പെടുത്തിയത് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടി ഇന്ത്യ ചൈനയെ ഒറ്റപ്പെടുത്തണം ഇതാണ് അതിനുള്ള അവസരവും മഹാമാരി ലോകത്തു പടരുമ്പോൾ പോലും ചൈന തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here