മോദി ദുരന്തമാകും,മൻമോഹൻ സിംഗിന്റെ പഴയ വാക്കുകൾ വൈറലാകുന്നു

0
212

വലിയ സ്വർത്ഥ താല്പര്യങ്ങളോ വളരെ വലിയ അവകാശ വാദങ്ങളോ ഇല്ലാതെ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളോട് നൂറു ശതമാനം കൂറ് പുലർത്തിയ പ്രധാനമന്ത്രി ആയിരുന്നു മൻമോഹൻ സിംഗ് സാമ്പത്തിക മേഖലയിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ തന്നെയായിരുന്നു ലോകം മുഴുവൻ തകരുമ്പോഴും രണ്ടായിരത്തി എട്ടിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഒരു അനക്കവും സംഭവിക്കാതെ പിടിച്ചു നിർത്തിയത് എന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ് ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അദ്ദേഹത്തെ മൗനിബാബ എന്നും പ്രതിമ എന്നൊക്കെ പ്രത്യേകിച്ച് ബിജെപിക്കാർ ആക്ഷേപിച്ചിരുന്നു

ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഇത്തരം മൻഹാൻമാരുടെ വാക്കുകൾ ഇപ്പോഴും മൂല്യം ഉള്ളതുആണെന്ന് നോട്ട് നിരോധനത്തിൽ അടക്കം നാം കണ്ടതാണ് ഇപ്പോൾ ഇതാ 2014 ഇൽ ഡോക്ടർ മൻമോഹൻ സിംഗ് പറഞ്ഞ ചില കാര്യങ്ങൾ യാഥാർഥ്യമായത് സോഷ്യൽ മീഡിയകളിൽ അടക്കം വൻ ചർച്ചയായി കൊണ്ടിരിക്കുന്നു ഡോക്ടർ മൻമോഹൻ സിംഗ് അന്ന് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ആരുടേയും യോഗ്യത അളക്കുന്നില്ല പക്ഷെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരൻ നമ്മുടെ പ്രധാനമന്ത്രി ആയാൽ ഇന്ത്യക്കതു ദുരന്തമാകും ഞാനൊരു ദുർബലനായ പ്രധാനമന്ത്രി ആയിരുന്നു എന്ന് ഞാൻ കരുതുന്നില്ല അത് കൊണ്ട് ചരിത്രം എന്നോട് ദയ കാണിക്കും എന്നും എനിക്ക് ഉറപ്പുണ്ട്

അഹമ്മദാബാദിന്റെ തെരുവോരങ്ങളിൽ നിക്ഷ്കളങ്കരായ പാവങ്ങളെ കൊല ചെയ്തതാണോ നിങ്ങൾ ഒരാളെ കരുത്തനായി കാണുന്നത് അത്തരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല അന്ന് മൻമോഹൻ സിംഗിന്റെ വാക്കുകൾ കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു ഇത്രക്കും ദുർബലനായ പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here