ഇനിയെങ്കിലും അറിവുള്ളവറുടെ വാക്കുകൾക്ക് ചെവി കൊടുക്കൂ

0
37

പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുകൾ ശ്രദ്ധിച്ചും സൂക്ഷിച്ചും ഉപയോഗിക്കുക രാജ്യത്തിനു വേണ്ടി ചൈനീസ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വാക്കുകളാണ് ഇത് അക്ഷരം പ്രതി ശരിയായ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ചൈനയും അന്താരാഷ്ട്ര മാധ്യമങ്ങളും ഒരു ആയുധമാക്കി എടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് ഒരു തിരുത്തൽ വേണമെന്ന ആവശ്യം ശക്തമാണ്

പത്തു വർഷം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ ആഗോള നയതന്ത്രത്തെ അതിന്റെ പാരമ്യത്തിൽ എത്തിച്ച നേതാവ് എന്ന നിലയിൽ മൻമോഹൻ സിംഗിന്റെ വാക്കുകൾ കേൾക്കാൻ നരേന്ദ്ര മോദി ഈ ഘട്ടത്തിൽ തയ്യാറാക്കേണ്ടത് ഉണ്ട് ഇല്ലങ്കിൽ ഇത് പോലത്തെ വൻ അബദ്ധങ്ങളിൽ അദ്ദേഹം ചെന്ന് ചാടും എന്ന കാര്യത്തിൽ സംശയമില്ല ഈഗോ മാറ്റി വെക്കേണ്ട സമയമാണ് അനുഭവ സമ്പത്താണ് രാജ്യ താൽപര്യത്തിൽ വലുത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന എടുത്തുയർത്തി ആണ് ചൈന പ്രതിരോധിക്കുന്നത് തങ്ങളുടെ നിലപാട് ശരിയാണ് എന്ന് അവർ വാദിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here