മസ്ജിദ് അൽ നബവിയിലെ കുടകൾക്കു മനോഹാരിത മാത്രമല്ല മഹത്വവും ഏറെയാണ്

0
67

മസ്ജിദുന്നബവിയില്‍ പ്രാര്‍ഥിക്കാനെത്തുന്ന വിശ്വാസികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതോടെയാണ് പള്ളിയുടെ നാല് ഭാഗത്തും മുറ്റങ്ങളില്‍ വലിയ കുടകള്‍ സ്ഥാപിച്ചത്. പകല്‍ സമയങ്ങളില്‍ മുറ്റത്ത് നമസ്കരിക്കുന്നവരെ വെയിലിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് എത്തുന്ന വിശ്വാസികള്‍ക്കാണ് ഈ കുട ഏറെ അനുഗ്രഹമാവുന്നത്.രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് ഈ കുടകളുടെ കീഴില്‍ നിന്ന് നമസ്കരിക്കാം.

തീര്‍ഥാടകര്‍ക്ക് ആശ്വാസം നല്‍കാന്‍ ഇരുനൂറ്റി അന്പത് കുടകളാണ് ഇപ്പോള്‍ മസ്ജിദുന്നബവിയില്‍ ഉള്ളത്. ഒരു ലക്ഷത്തി നാല്‍പത്തി മൂവായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്‍റെ തണല്‍ ലഭിക്കും. ഒരു കുടക്ക് കീഴില്‍ എണ്ണൂറോളം പേര്‍ക്ക് നമസ്കരിക്കാം.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മദീനയിലേക്ക് പ്രത്യേകമായി നിര്‍മിച്ചവയാണ് ഈ കുടകള്‍. ജര്‍മനിയിലെ എസ്എല്‍ റാസ്ഷ് കന്പനിയിലെ ഡിസൈനര്‍മാരാണ് കുടയുടെ ഡിസൈനിംങ് നിര്‍വഹിച്ചത്. മാര്‍ബിള്‍ പതിച്ച കാലുകളിലാണ് കുട സ്ഥാപിച്ചത്. പതിനാല് മുതല്‍ പതിനഞ്ച് മീറ്റര്‍ വരെയാണ് ഇതിന്‍റെ ഉയരം. ഹൈഡ്രോളിക് സംവിധാനത്തിലാണ് പ്രവര്‍ത്തനം.

രാവിലെ തുറക്കുന്ന കുട വൈകീട്ട് സൂര്യന്‍ അസ്തമിക്കുന്നതോടെ അടക്കും. പിന്നെ ഇത് ഒരു തൂണ്‍ മാത്രമാണന്നേ തോന്നൂ. 2010ല്‍ അബ്ദുള്ള രാജാവിന്‍റെ കാലത്ത് നാലര ബില്യണ്‍ സൌദി റിയാല്‍ ചെലവഴിച്ചാണ് ഇരുഹറം കാര്യാലയം ഈ കുടകള്‍ സ്ഥാപിച്ചത്.

വെയിലിൽ നിന്നും മഴയിൽ നിന്നും മഞ്ഞിൽ നിന്നും മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളെ സംരക്ഷിക്കുന്നതിൽ പള്ളി മുറ്റത്തെ ഭീമൻ കുടകൾ വഹിക്കുന്ന പങ്ക് ചെറുതല്ല ഓട്ടോമാറ്റിക് ആയി അടക്കുകയും തുറക്കുകയും ചെയ്യുന്നവയാണു കുടകളെല്ലാം.
തുറക്കുന്ന സമയത്ത് 15.3 മീറ്റർ നീളമുള്ള കുട അടച്ചാൽ നീളം 21 മീറ്റർ ആണ് . തുറക്കുന്ന സമയത്ത് മേലാപ്പിൻ്റെ അളവ് 25.5X25.5 മീറ്ററും ഒരു കുടയുടെ ഭാരം 40 ടണ്ണുമാണു. രണ്ടേക്കാൽ ലക്ഷത്തിലധികം വിശ്വാസികൾക്ക് ഭീമൻ കുടകൾ ഉപകാരപ്പെടുന്നുണ്ട്..

ഹൈടെക് സൺസ്‌ക്രീനുകൾ PTFE ഫാബ്രിക് എന്ന പ്രത്യേക മെറ്റീരിയലിൽ നിർമ്മിച്ചതാണ്,ഇത് തീയെ പ്രതിരോധിക്കുകയും സൂര്യനിൽ നിന്നുള്ള അക്രമണകരമായ അൾട്രവയലറ്റ് രശ്മികളെ തടയുകയും ചെയുന്നു ആർക്കിടെക്റ്റ് എസ്‌എൽ-റാഷ്, ജർമ്മൻ കുട നിർമ്മാതാവ് ലിബെർ, ജാപ്പനീസ് നിർമ്മാതാവ് തായോ കോഗിയോ എന്നിവരായിരുന്നു കുട നിർമ്മാണത്തിലെ പങ്കാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here