ഇത് സന്തോഷത്തിന്റെയും നീതിയുടെയും വിജയം സഫൂറ സർഗാറിന് ജാമ്യം

0
164

ദേശീയ പൗരത്വ നിയമത്തെ മുന്നിൽ നിന്നും നയിച്ച ധീര വനിത,രാജ്യത്തെ ഭിന്നിപ്പിക്കുന്ന കാടൻ നിയമത്തിനു എതിരെ രാജ്യത്തിനു അകത്തു നിന്ന് ഇത് നമ്മുടെ നാടിന്റെ പൈതൃകത്തെ തകർക്കും എന്ന് ഉറക്കെ പറഞ്ഞതിന്റെ പേരിൽ ഭരണകൂട ഭീകരതക്ക് ഇരയായി സഹോദരിക്ക് ഒടുവിൽ ജാമ്യം,കേന്ദ്ര സർക്കാർ കൊറോണ ലോക്ടൗണിന്റെ മറവിൽ ദേശീയപൗരത്വ സമര പോരാട്ടത്തിൽ മുന്നിൽ നിന്നും നയിച്ചവരെ കള്ളക്കേസുകൾ ഉണ്ടാക്കി അവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു ആ കൂട്ടത്തിൽ ഉള്ള സഹോദരി ആയിരുന്നു സഫൂറ സർഗാർ

ജാമിയ മിലിയ വിദ്യാർഥിയായ സഫൂറ ഷാഹീൻബാഗ് സമരത്തിലും ജാമിഅ മിലിയ സമരത്തിലും മുന്നിൽ നിന്നവൾ ആയിരുന്നു ഷാഹീൻബാഗ് സമരത്തിലെ ഉമ്മമാർക്കു പ്രചോദനമായത് സാഫുറ സർഗാറിനെ പോലുള്ളവരുടെ നേതൃത്വം ആയിരുന്നു എന്നാൽ ഗർഭിണിയായ സഫൂറയെ ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിച്ചു സംഘപരിവാർ സർക്കാർ ജയിലിൽ അടച്ചിരുന്നു അതും യുഎപിഎ ചുമത്തി സഫൂറ സർഗാറിന്റെ അറസ്റ്റിനു എതിരെ രാജ്യത്ത് മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ തന്നെ വളരെ വലിയ വിവാദങ്ങൾക്കു ഇട വരുത്തിയിരുന്നു,

സഫൂറയുടെ അറസ്റ്റിനു എതിരെ അന്താരാഷ്ട്ര സംഘടനകൾ തന്നെ എതിർപ്പുമായി രംഗത്ത് വന്നിരുന്നു അന്താരാഷ്ട്ര സമ്മർദ്ദം തന്നെയാണ് കോടതിയിൽ ജാമ്യത്തിന് അനുകൂലമായ നിലപാട് എടുക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതും ജനാധിപത്യ രാജ്യത്ത് പ്രതിക്ഷേധിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടു എന്ന് അന്തരാഷ്ട്ര സംഘടനകൾ പറഞ്ഞിരുന്നു അതിന്റെ പ്രതിഫലനമാണ് കേന്ദ്ര സർക്കാരിന്റെ പെട്ടന്നുള്ള അനുകൂല സമീപനം ഒരു സ്ത്രീ എന്ന നിലയിൽ വളരെ മോശമായ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു സംഘപരിവാർ അനുകൂലികളിൽ നിന്നും സഫൂറ ഏൽക്കേണ്ടി വന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here