എന്ത്കൊണ്ടാണ് സവർണ്ണസങ്കികൾ ആ പേര് പോലും ഭയപ്പെടുന്നത്..?

0
191

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി..!
പുതുതലമുറക്ക് ഈ പേര് കേട്ട്കേൾവിയാണ്..!
മലബാറിലെ ഫുട്ബോൾ മൈതാനികളിൽ വരെ പോരാട്ടവീര്യം കൂട്ടാൻ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ പറയുന്ന ഈ പോരാളിയുടെ കഥ രണ്ട് വാക്കിലോ കുറിപ്പിലോ എഴുതിത്തീരുകയില്ല..!!
ചക്കിപ്പറമ്പൻ മൊയ്‌ദീൻ കുട്ടിഹാജിയുടെയും തുവ്വൂർ പറവട്ടിൽ കുഞ്ഞായിശയുടേയും മകനായി 1873 ൽ ആണ് ഈ ധീരവിപ്ലവകാരിയുടെ ജനനം..!
ഇന്നത്തെ സമൂഹം പബ്‌ജി കളിക്കുന്ന കാലത്ത് പിറന്ന നാടിന് വേണ്ടിയുള്ള സമരത്തിൽ പങ്കാളി ആയ ധീരദേശാഭിമാനി..!

സ്വന്തമായി പട്ടാളവും ഭരണഘടയും തന്റെ ഭരണപരിധിയിൽ ഉള്ളവർക്ക് പാസ്പോർട്ട് വരെ നടപ്പിൽ വരുത്തിയ ബ്രിട്ടീഷ് രാജാക്കന്മാരുടെ ഉറക്കം കെടുത്തിയ ഭരണാധികാരി..!
ബ്രിട്ടീഷ്കാരുടെ ഉറക്കം കെടുത്തി മലയാളരാജ്യം എന്നായിരുന്നു ഭരണപരിധിക്ക് പേരിട്ടത്..!

ബ്രിട്ടീഷുകാർക്ക് നാടിനെ ഒറ്റിക്കൊടുത്ത സ്വന്തം സമുദായക്കാരൻ ആയ ചെക്കുട്ടിപോലീസിന്റെ തല അറുത്ത് കുന്തത്തിൽ കുത്തി ഒറ്റുകാർക്ക് താക്കീത് നൽകിയ വിപ്ലവകാരി..!
അവസാനം മുഖം മറക്കാതെ ഇടനെഞ്ചിലേക്ക് വെടി ഉതിർക്കടാ എന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ് ധീരരിൽ ധീരരക്തസാക്ഷി ആയ മഹാൻ..!
മലപ്പുറം കോട്ടകുന്നിൽ ചെരുവിലൂടെ നടന്നാൽ ഇന്നും ആ മണ്ണിനൊരു വിപ്ലവകാരിയുടെ ചോരയുടെ മണമുണ്ടാവും..!
വാരിയൻ കുന്നന്റെ രാജ്യസ്നേഹം ചാലിച്ച രക്തത്തിന്റെ മണം..!

ആ പോരാളിയുടെ ചരിത്രം തൂലികകൊണ്ട് ചലിപ്പിച്ചാൽ വർഷങ്ങൾ വേണ്ടി വരും എഴുതിത്തീർക്കാൻ..!

എന്ത്കൊണ്ടാണ് സവർണ്ണസങ്കികൾ ആ പേര് പോലും ഭയപ്പെടുന്നത്..?
ബ്രിട്ടീഷ് പട്ടാളത്തിന് എതിരെ സമരം ചെയ്തത് പോലേ..!
സ്വന്തം സമുദായത്തിലെ ഒറ്റുകാരുടെയും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്‌ത സവർണ്ണമേലാളന്മാർ ആയ ഇന്ന് കാണുന്ന RSS കാരുടെ തലതൊട്ടപ്പന്മാരുടെയും മുട്ട് വിറപ്പിച്ച പോരാളി ആണ് മഹാനായ ആ യോദ്ധാവ്..!

അത്‌ കൊണ്ട് തന്നെ രാഷ്രപിതാവിനെ വെടിവെച്ചു കൊല്ലുകയും ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പെഴുതി കൊടുക്കുകയും അവരുടെ ശൂ നൽകുകയും ചെയ്തവരുടെ പിൻമുറക്കാർക്ക് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ധീരയോദ്ധാവിന്റെ പേര് കേൾക്കുമ്പോൾ തെല്ലു ഭയവും അസ്വസ്ഥതയും സ്വാഭാവികം..!!

പോരാട്ടങ്ങൾ മറക്കാനുള്ളതല്ല..!
നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന പുതിയകാലത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും കഥകൾ സ്റ്റാറ്റസുകളിലും രാഷ്ട്രീയപാർട്ടികൾക്കും ഫുട്ബോൾ മൈതാനങ്ങളിലും പോരാട്ട വീര്യം കൂട്ടാൻ മാത്രമുള്ളതല്ല..!!

ആ ചരിത്രങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും പുതിയ പോരാട്ടങ്ങൾ പിറവി എടുക്കേണ്ടതുണ്ട്..!!
സാദിഖ് അലി ✒️

LEAVE A REPLY

Please enter your comment!
Please enter your name here