ജീവിതത്തിൽ ഇത് പോലെ ഒരവസ്ഥ ആർക്കും സംഭവിക്കാതിരിക്കട്ടെ

0
87

മസ്കറ്റ് വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ച ചില വല്ലാത്ത കാഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അച്ഛൻ വീട്ടിലേക്ക് വരരുത് വന്നാൽ ഞങ്ങൾ ആത്മഹത്യ ചെയ്യും എന്നു പറയുന്ന 14 വയസ്സുകാരനായ മകൻ.

ഏറ്റവും വൈകി പിറന്ന മകനെ ഒരുപാട് ലാളനയാൽ വളർത്തി ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു കൊടുത്ത സ്നേഹിച്ച ആ അച്ഛന് ഒരിക്കലും താങ്ങാൻ കഴിയില്ലായിരുന്നു അവൻറെ ചങ്കിൽ കുത്തുന്ന വാക്കുകൾ. എയർപോർട്ടിൽ ഇരുന്ന് ചങ്ക് പൊട്ടിക്കരയുകയായിരുന്നു അയാൾ.അതേ എയർപോർട്ടിൽ മറ്റൊരു ഉമ്മയെ കണ്ടു. ഉമ്മ നാട്ടിലേക്ക്, ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വരരുത് എന്ന് ഒരു ദയയുമില്ലാതെ പറയുന്ന പെൺമക്കൾ.

പ്രവാസികളെ താമസിക്കില്ല എന്ന് പറയുന്ന നാട്ടുകാരുടെയും അയൽക്കാരുടെയും പല വീഡിയോകളും നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞു. പക്ഷേ സ്വന്തം മക്കൾ വേണ്ട എന്ന് പറയുകയാണ് അതും വളരെ നിസ്സാരമായ ഒരു രോഗത്തിനെ മുൻപിൽ കണ്ടുകൊണ്ട്. എവിടേക്കാണ് ഈ സമൂഹം ധാർമികതകളെ പാടേ കാറ്റിൽപ്പറത്തിക്കൊണ്ട് സഞ്ചരിക്കുന്നത്..?ഒരു രോഗത്തിന് മുൻപിൽ ഇല്ലാതാക്കേണ്ടത് ആണോ ബന്ധങ്ങളും കടപ്പാടുകളും.?.

ഈ ഒരു രോഗം ഒരിക്കലും എനിക്ക് വരില്ല എന്ന് ഓരോരുത്തരും തീരുമാനിക്കുകയാണോ…?.

അമ്മ അച്ഛൻ എന്നതൊക്കെ കേവലം ചില പദങ്ങൾ മാത്രമായി ഒതുങ്ങി പോകുന്നു. ഒരു പ്രതിസന്ധി രൂപപ്പെടുന്നതിന് അപ്പുറത്തേക്ക് അത്തരം വേഷങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. അതൊക്കെ കേവലം പ്രയോഗങ്ങൾ മാത്രമായി മാറുകയാണ്. അമ്മ സഹിച്ച വേദനകളും അച്ഛൻ കൊണ്ട വെയിലുമൊക്കെ വെറും കെട്ടുകാഴ്ചകൾ മാത്രമായിരുന്നല്ലേ.

LEAVE A REPLY

Please enter your comment!
Please enter your name here