ഡൽഹി കലാപത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ അന്വേഷണ റിപ്പോർട്ട് പുറത്ത്

  0
  142

  ആരും മറന്നു കാണില്ല , ഡൽഹിയിലെ വർഗീയ കലാപം. ഡൽഹിയിലെ വർഗീയ കലാപം യാദൃശ്ചികമായി പൊട്ടി പുറപെട്ടതല്ല. പൗരത്യ നിയമ ഭേദഗതികെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷാഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വ വാദികൾ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 200 ൽ അധികം ജനങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.

  എന്നാൽ ഇപ്പോൾ ഡൽഹി കലാപത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശിയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. മൃതദേഹങ്ങൾ കൊണ്ട് തെരുവ് നിറക്കാമെന്ന് ഡൽഹി പൊലീസിലെ ഉന്നത ഉദോഗസ്ഥൻ ബിജെപി നേതാവ് കപിൽ മിശ്രക്ക് ഉറപ്പുനൽകിയെന്ന് ആരോപിച്ച് പ്രദേശവാസിയുടെ പാരാതിയുണ്ടായിരുന്നു. ഇതടക്കം നിരവധി പാരാതികൾ ഉണ്ടെങ്കിലും പോലീസ് അതിൽ ഒന്നിലും കേസെടുത്തിരുന്നില്ല. കപിൽ മിശ്രക്ക് പുറമെ ഉത്തർപ്രദേശിലെ ബിജെപി എംപി സത്യപാൽ സിങ്, എംഎൽഎമാരായ നന്ദ് കിഷോർ ഗുജ്ജർ, മോഹൻ സിങ് ബിഷത്ത്, മുൻ എംഎൽഎ ജഗദീഷ് പ്രധാൻ എന്നിവർക്കെതിരായ പരാതികളും പോലീസ് മുക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ.

  പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ലെഫ് ഗവർണർ, പോലീസ് കമ്മീഷണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും ഇതേ പരാതികൾ കൈമാറിയിട്ടുണ്ട്. കലാപം നടന്ന ദൽഹി വടക്ക് കിഴക്ക് ജില്ലയിലെ ചാന്ദ് ബാഗ് സ്വദേശി റുബീന ബാനു നൽകിയ പരാതിയിലാണ് പോലീസിനെതിരെ കടുത്ത ആരോപണമുയർന്നിട്ടുള്ളത്. ദയാൽപുരി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ അനൂജ് കുമാർ കൂട്ടക്കൊല നടത്താൻ ഉറപ്പുനല്കിയെന്നാണ് പരാതി. ഇവരുടെ മൃതദേഹങ്ങൾ കൊണ്ട് നാം തെരുവ് നിറക്കുമെന്നും തലമുറകളോളം ഇവർക്കിതൊരു ഓർമയാകുമെന്നും എ സി പി അനൂജ് പറഞ്ഞത് താൻ കേട്ടെന്ന് റുബീന ആരോപിക്കുന്നു.

  കപിൽ മിശ്രയുടേതാണെന്ന് പറഞ്ഞ് കീഴുദോഗസ്ഥൻ ഫോൺ കൈമാറിയ ശേഷം നടന്ന സംഭാഷണത്തിലാണ് എസിപി അനൂജ് കുമാർ ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി 24 നു ആയുധധാരികളായ സംഘ്പരിവാറുകാരോടൊപ്പം പൗരത്യ സമരക്കാരെ ഒഴിപ്പിക്കാൻ എത്തിയപോഴാണ് സംഭവമെന്ന് ദേഷ്യ മാധ്യമം ധി കാരവൻ എന്ന അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാകുന്നു. പരാതി കൈപ്പറ്റിയെന്ന് കാണിച്ച് പോലീസ് സ്റ്റേഷൻ സീൽ പതിപ്പിച്ച് നൽകിയിട്ടുണ്ടെങ്കിലും റുബീനയുടേത് അടക്കമുള്ള പാരാതികളിൽ പക്ഷെ പോലീസ് കേസെടുത്തിട്ടില്ല

  LEAVE A REPLY

  Please enter your comment!
  Please enter your name here