വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,പകരം വെക്കാനില്ലാത്ത രാജ്യസ്നേഹി

0
187

1921 ഒക്ടോബർ 27ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിലുള്ള ഒരു കത്ത് ദി ഹിന്ദു ദിനപത്രത്തിന് ലഭിച്ചിരുന്നു ആ കത്ത് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി ഇന്ന് ആ കത്ത് ദി ഹിന്ദു പ്രസിദ്ധീകരിച്ചു ആ കത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ഞങ്ങൾ ഒരു ഹിന്ദുവിനെയും കൊന്നിട്ടില്ല ഞങ്ങൾ ഒരു നിരപരാധിയെയും വേട്ടയാടിയിട്ടില്ല പുറം ലോകത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് ബ്രിട്ടീഷ്കാരും അവരുടെ കൂടെ ഉള്ള ആളുകളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് അത്തരം വാർത്തകളിൽ നിങ്ങളെ പോലുള്ള മാധ്യമങ്ങൾ വീണ് പോകരുത് എന്നുള്ള ഒരു സൂചനയായിട്ടാണ് ദി ഹിന്ദു ദിനപത്രത്തിന് ലഭിക്കുന്നത്

ആ കത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ബ്രിട്ടീഷ്കാരുടെ കൂടെ നിന്ന ജന്മികളെയും ബ്രിട്ടീഷ്കാരുടെ കൂടെ നിന്ന് ഞങ്ങളെ ഒറ്റിക്കൊടുത്ത മുസ്ലീങ്ങളെയും ഞങ്ങൾ കൊന്നിട്ടുണ്ട് അത് ഈ രാജ്യത്തിനു വേണ്ടിയാണു ഞങ്ങൾ മതപ്രചാരണം നടത്തുന്നു എന്ന് പലരും പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട് എന്നാൽ അതല്ല സത്യം ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് ബ്രിട്ടീഷ് തന്ത്രം സമരം ചെയ്യുന്നവരെ ഒറ്റപ്പെടുത്താൻ അവർ കണ്ടെത്തിയ മാർഗ്ഗം ആയിരുന്നു പോരാടുന്നവരെ കൊള്ളക്കാരും മതഭ്രാന്ത് ഉള്ളവരുമായി ചിത്രീകരിക്കുക എന്നത്

LEAVE A REPLY

Please enter your comment!
Please enter your name here