ചൈനീസ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും പിന്നിലൂടെ ചൈനീസ് കമ്പനികളിൽ നിന്നും സഹായം സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്

0
129

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെളിവുകൾ ഉൾപ്പെടെയുള്ള ഗുരുതര ആരോപണം പുറത്ത് വിട്ട് കോൺഗ്രസ്,ചൈന നമ്മുടെ രാജ്യത്തിൻറെ പരമാധികാരത്തെ ചോദ്യം ചെയ്യുമ്പോളും നിരന്തരം പ്രകോപിപ്പിക്കുമ്പോളും സൈനികരുടെ ജീവൻ എടുക്കുമ്പോളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോളും ചൈനയോട് പ്രത്യേക വാത്സല്യം ആണെന്നാണ് കോൺഗ്രസ് പുറത്ത് വിട്ട തെളിവുകൾ പറയുന്നത്.

പിഎം കെയെർസ് ഫണ്ടിലേക്ക് സംഭാവന നൽകിയ ചൈനീസ് കമ്പനികളുടെ പേരെടുത്ത് പറഞ്ഞാണ് മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി രംഗത്ത് വന്നിരിക്കുന്നത്. 9678 കോടി രൂപയോളമാണ് ഇക്കഴിഞ്ഞ മെയ് 20 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി എം കെയേർസ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്. ഇതിൽ ഏറ്റവും ഗുരുതരമായ ആരോപണം ചൈനീസ് സൈന്യം നമ്മുടെ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് ഭാരതത്തിലേക്ക് നുഴഞ്ഞു കയറുന്ന അവസരത്തിലും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് ചൈനീസ് കമ്പനികളിൽ നിന്നും സഹായ സ്വീകരിച്ചു എന്നതാണ്.

രാജ്യസ്നേഹം പറഞ്ഞു നടക്കുന്നവരുടെ ഈ നടപടി ഏവരെയും ഞെട്ടിക്കുന്നതാണ്. ചൈനീസ് കമ്പനി വിവോയിൽ നിന്നും 7 7 കോടി രൂപ മോദി സ്വീകരിച്ചു എന്നാണ് ആരോപണം. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആര്മിയുമായി നേരിട്ട് ബന്ധമുള്ള കമ്പനിയാണ് ഇതെന്നത് വളരെ ഞെട്ടിക്കുന്ന യാഥാർഥ്യമാണ്.

30 കോടി രൂപ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക്കിൽ നിന്നും മോദി സ്വീകരിച്ചു എന്നും ആരോപണം ഉണ്ട്. 100 കോടി രൂപയാണ് പേടിഎം സംഭാവന നൽകിയത്. 38 ശതമാനത്തോളം ചൈനീസ് ഓഹരിയുള്ള കമ്പനിയാണിത്. 15 കോടി രൂപയാണ് മറ്റൊരു ചൈനീസ് കമ്പനി ഷവോമി ഓർഡർ ചെയ്‌തെതെന്നും അഭിഷേക് സിംഗ്‌വി ആരോപിക്കുന്നു.വിവരാവകാശ നിയമപ്രകാരം പി എം കെയെർസ് ഫണ്ടിനെ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു ആദ്യം ലഭിച്ച മറുപടി.

ഇത് വൻ വിവാദത്തിന് തന്നെ വഴി വച്ചിരുന്നു. ഇത്തരത്തിൽ വിവരം കൈമാറാൻ കഴിയില്ലെന്ന നിലപാടിനെതിരെ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫണ്ട് ഓഡിറ്റ് ചെയ്യാൻ ഓഡിറ്റർമാരെ നിയമിച്ചത്. എല്ലാ വർഷവും ഇവർ ആയിരിക്കും പി എം കെയെർസ് ഫണ്ട് ഓഡിറ്റ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here