രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസ് ബിജെപി നേതാവിന്റെ ആഡബര ബൈക്കിൽ

0
349

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നു ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. അതേസമയം ഹെൽമെറ്റൊ മാസ്കൊ ഇല്ലാതെയാണ് സുപ്രീം കോടതി വ്യപകമായ വിമർശനം നേരിടേണ്ടിയും വരുന്നുണ്ട്

ബി.ജെ.പി നേതാവ് സോന്‍ബ മുസാലെയുടെ മകന്‍ രോഹിത് സോന്‍ബാജി മുസാലെയുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോനീറില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് സോന്‍ബ മുസാലെ.

രാജ്യത്തെ പരമോന്നത കോടതിയിൽ നിന്നും നീതി ഒട്ടുമിക്ക കേസുകളിലും അന്യമായി കൊണ്ടിരിക്കുകയും അതിനെതിരെ വിമർശനങ്ങളും ഉയർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചീഫ് ജസ്റ്റിസിന്റെ ഈ പ്രവർത്തി കൂടതൽ സംശയത്തിന്റെ നിഴലിലേക്കു കൊണ്ട് പോകും

റാഫേൽ കേസ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നൽകുകയും അയോധ്യ കേസ്സ് തുടങ്ങി സുപ്രധാനമായ ഒട്ടേറെ കേസ്സുകൾ കേന്ദ്ര സർക്കാരിന് വേണ്ടി വിധി പറഞ്ഞു അതിനു ലഭിച്ച പ്രതിഭലമായ എംപി സ്ഥാനവും ഒട്ടേറെ ആനുകൂല്യങ്ങളും നേടിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പാതയിലാണോ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്നുള്ള സംശയം ഏതൊരു സാധാരണക്കാരനും ഉണ്ടാകും
ഈ അടുത്ത കാലയളവിൽ സുപ്രീം കോടതിയുടെ കേസുകളുടെ സ്വഭാവും അതിന്റെ വിധികളും പരിശോധിച്ചാൽ കൂടതൽ വെളിപ്പെടുകയും ചെയ്യും, ഒട്ടനവധി നിയമ രംഗത്തെ വിദഗ്ധർ അതിനെതിരെ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നു എന്നുള്ളതും ശ്രദ്ധേയമാണ്

LEAVE A REPLY

Please enter your comment!
Please enter your name here