കൊറോണ പിടിപെട്ട ഉമ്മയെ കാണാൻ ഈ മകൻ ചെയ്തത് കണ്ടോ

0
58

കോവിഡ് ബാധിച്ച അമ്മയെ അവസാനമായി കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി മകൻ❤കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാൻ, അവസാന നിമിഷങ്ങൾ അരികിലിരിക്കാൻ ആശുപത്രിയുടെ മതിലിന് മുകളിൽ കയറിയ മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്റോൺ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്
73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. മകൻ കാണാനെത്തിയിതിന് ശേഷമായിരുന്നു മരണം.

ഈ മുപ്പതുകാരൻ അമ്മയുടെ ജനാലയുടെ അരികിൽ ഇരിക്കുന്ന ചിത്രം നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. യു.എൻ പ്രതിനിധിയും പേട്രിയോടിക് വിഷൻ സി.ഇ.ഒയുമായ മുഹമ്മദ് സഫയും ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പാലസ്തീനിയൻ സ്വദേശിനിയായ സ്ത്രീയുടെ മകൻ, അമ്മ മരിക്കുന്നത് വരെ എല്ലാ ദിവസവും രാത്രി അയാൾ ജനാലയുടെ മുകളിൽ വന്നിരിക്കുമായിരുന്നു. മുഹമ്മദ് സഫ ചിത്രത്തോടൈാപ്പം കുറിച്ചു.എത്ര സ്നേഹം നിറഞ്ഞ മകൻ. ചിത്രം എന്റെ കണ്ണുകൾ നിറയ്ക്കുന്നു. ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് ഇങ്ങനെ.

റസ്മി സുവൈതി ബ്ലഡ് ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ഈ സമയത്താണ് കൊറോണ പിടിപെടുന്നത്. അഞ്ച് ദിവസമായി ഇവർ ഹെബ്റോൺ സ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഒന്നും ചെയ്യാനാകാതെ നിസഹായനായി ഞാൻ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ട്. മകൻ അറബിക് പോസ്റ്റിനോട് പറയുന്നത് ഇങ്ങനെ:

ഞാൻ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാൻ ജനാലയുടെ മുകളിൽ കയറിയത്❤.മാതാവിന് മക്കളോടുള്ള സ്‌നേഹത്തെ ഇസ്‌ലാം പരമോന്നതവും പവിത്രവുമായി ഗണിക്കുന്നു. സ്‌നേഹം എന്ന മാനുഷിക വികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് മാതാവിന് കുഞ്ഞിനോടുള്ള സ്‌നേഹം എന്നുള്ളതുകൊണ്ടാകാം ഇസ്‌ലാം ഈ വൈകാരിക മനോഭാവത്തെ കൂടതുല്‍ അടുത്തറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here