പറ്റിച്ചു മുങ്ങിയ ബിആർ ഷെട്ടിക്ക് യുഎഇ കൊടുത്തത് എട്ടിന്റെ പണി

0
532

പ്രവാസി വ്യവസായിയും സംഘപരിവാർ അനുകൂലിയുമായ ബി ആർ ഷെട്ടിക്ക് എട്ടിന്റെ പണി കൊടുത്ത് യൂഎഇ. എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും,യൂഎഇ എക്സ്ചേഞ്ച് ഉടമയുമായ ബി ആർ ഷെട്ടിയുടെ സമ്പാദ്യം മുഴുവൻ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റര് കോടതിയുടേതാണ് നടപടി. ക്രെഡിറ്റ് യൂറോപ് ബാങ്കിന്റെ ദുബായ് ശാഖാ നൽകിയ പരാതിയിന്മേലാണ് നടപടി.

സാമ്പത്തീക വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ ആണ് ഷെട്ടിയുടെ പേരിലുള്ളത്. നിലവിൽ ദുബായിൽ നിന്നും ഷെട്ടി ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഗൾഫ് രാജ്യങ്ങളിലെ സംഘപരിവാർ അനുകൂല നയങ്ങൾ വച്ച് പുലർത്തുന്ന ഏറ്റവും വലിയ വ്യവസായി ആണ് ബി ആർ ഷെട്ടി. സംഘപരിവാർ അനുകൂല സംഘടനകളുടെ ഗൾഫിലെ പ്രവർത്തങ്ങൾ നിയന്ത്രിച്ചിരുന്നതും ബി ആർ ഷെട്ടി ആയിരുന്നു. എം എൻ സി ഹെൽത്ത് കെയറിനും ബി ആർ ഷെട്ടിക്കും എതിരെയാണ് 8.4 മില്യൺ ഡോളർ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് കേസ് കൊടുത്തത്.

കഴിഞ്ഞ ഡിസംബറിൽ പരിഷ്കരിച്ച 2013 ൽ തയ്യാറാക്കിയ ഈ വ്യവസ്ഥകൾ പക്ഷെ ബി ആർ ഷെട്ടി ലങ്കിക്കുകയായിരുന്നു. വായ്പ എടുത്ത തുക തിരിച്ചടക്കതെ ഇരുന്നതിനെ തുടർന്നാണ് ഷെട്ടിക്കെതിരെ ബാങ്ക് കേസ് കൊടുത്തത് . കോടതി ഉത്തരവ് പ്രകാരം ബി ആർ ഷെട്ടിയുടെയും എം എൻ സി ഹെൽത് കെയറിന്റെയും ദുബായിലും അബുദാബിയിലും ഉള്ള എല്ലാ സ്വത്ത് സമ്പാദ്യങ്ങളും മരവിപ്പിക്കും. ഫിൻബ്ലാർ, എം എൻ സി ഹെൽത്ത് കെയർ, ബി ആർ എസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്, എന്നിവ ഉൾപ്പെടെയുള്ള കമ്പനികളിലെ ഓഹരികളും മരവിപ്പിക്കും.ഷെട്ടിയെയും ഷെട്ടിയുടെ 5 ബിസിനസ് പങ്കാളികളെയും പ്രതിയാക്കി അബുദാബി കൊമേർഷ്യൽ ബാങ്ക് നൽകിയ പരാതിയിലും നടപടികൾ തുടരുകയാണ്. തന്നെ ചതിച്ചത് കൂട്ടാളികൾ ആണെന്നും അവരാണ് ക്രമക്കേടുകൾ നടത്തിയത് എന്നുമായിരുന്നു ഷെട്ടിയുടെ പ്രതികരണം. മുൻ ജീവനക്കാരും പാർട്ണർമാരുമാണ് വ്യാജ രേഖകൾ തയ്യാറാക്കി ക്രമക്കേട് നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. 2012 ൽ ആയിരുന്നു എം എൻ സി ലണ്ടൻ സ്റ്റോക്ക് എസ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന് ചുരുങ്ങിയ കാലം കൊണ്ട് 76000 കോടി രൂപയാണ് കമ്പനി നേടിയത്

LEAVE A REPLY

Please enter your comment!
Please enter your name here