തൊപ്പി വെച്ചതിന്റെ പേരിൽ കളിയാക്കുന്നവരോടും തെറി പറയുന്നവരോടും

0
70

നിഷ്കളങ്കമായ ചിരിയും സംസാരവുമായി മലയാളി മനസ്സുകളെ കീഴടക്കിയ കുഞ്ഞ് ഫായിസ് എന്നാൽ ആ പൊന്നുമോൻ തലയിൽ തൊപ്പി വെച്ചത് പലർക്കും ദഹിച്ചില്ല പരിഹാസവും തെറി വിളികളുമായി അവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി അവരോടു ഒന്ന് മാത്രം പറയട്ടെ

ക്യാമ്പസില് ഇലക്ഷൻ വരുമ്പോൾ നിസ്കാരക്കുപ്പായം വിതരണം ചെയ്യാനും..
പർദ്ദയും ബുർഖയുമിട്ട ഏതെങ്കിലും ഉമ്മച്ചിക്കുട്ടി ചെങ്കൊടി പിടിച്ചു നിക്കുന്ന ഫോട്ടോ വെച്ച് പ്രചരണം നടത്താനും..തട്ടമിട്ട കുട്ടികൾ ചുവരെഴുതുന്നത് പ്രചരിപ്പിക്കാനും.ഇലക്ഷൻ കാലത്ത് റോഡിൽ മുസ്വല്ലയിട്ട് നിസ്കരിച്ചു അത് വെളിവാക്കാനും ഞങ്ങൾക്ക് യാതൊരു ഉളുപ്പുമില്ല..

പക്ഷെ

കേരളത്തിലെ മൊത്തം മനുഷ്യരെയും ഇളക്കി മറിച്ച മോട്ടിവേഷൻ കൊടുത്ത ഫായിസ് എന്ന കൊച്ചു കുട്ടി തൊപ്പി വെച്ച് ചാനലിൽ വന്നത് ഞങ്ങൾക്ക് സഹിക്കൂല..
അത് തീവ്രവാദത്തിന്റെ ഇരപിടുത്തവും മുസ്ലിം ഐഡന്റിറ്റി മുതലെടുക്കലും ഒക്കെ ആവും..എന്ത് ചീഞ്ഞളിഞ്ഞ ഹൃദയമാണ് ഇതൊക്കെ…

ആര് റെഡി ആയാലും ഒരു കാലത്തും റെഡി ആവാത്ത ഒരു കൂട്ടം മനുഷ്യർ.. അല്ലേലും കാപട്യം ഒരിക്കലും നന്നാവാനുള്ള സാധനം അല്ലല്ലോ… 😏

vahida subi

LEAVE A REPLY

Please enter your comment!
Please enter your name here