ഫായിസിന്റെ തൊപ്പിയാണ് ചില മാനസിക രോഗികൾക്ക് പ്രശ്നം

0
18

എന്താണ് നമ്മുടെ ആളുകൾ ഇങ്ങനെ, നമ്മുടെ സമൂഹത്തിലെ ചില ആളുകളുടെ മനോനില ശരിക്കും ഏത് നിലവാരത്തിലാണ്. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ഫായിസ് എന്ന കുട്ടിയെ പറ്റിയാണ്. എത്ര വിദ്വെഷകരമായിട്ടാണ് പലരും കമന്റുകൾ ചെയ്യുന്നത്. അവരുടെ പ്രശനം മറ്റൊന്നുമല്ല തൊപ്പി വച്ച് പ്രത്യക്ഷപ്പെട്ട ഫായിസിന്റെ ചിത്രമാണ്. ആ ഒരൊറ്റ ചിത്രത്തിന് പിന്നാലെ എത്ര വിദ്വെഷകരമായ കമന്റുകളാണ് ഈ കൊച്ച് കുട്ടിക്ക് നേരെ വരുന്നത്.

തൊപ്പി വച്ച ഫോട്ടോ നവമാധ്യമങ്ങളിൽ വരാൻ തുടങ്ങിയതോടെയാണ് അതിനെ വർഗീയവത്കരിച്ച് ചില മനോരോഗികൾ ഇറങ്ങിയിരിക്കുന്നത്. ഫായിസിന്റെ തൊപ്പിയിൽ തൂങ്ങിയാണ് ഇത്തരക്കാർ ഈ വിഷയത്തെ മതവത്കരിക്കുന്നത്. ഇന്റേത് റെഡി ആയില്ല, എന്റേത് വേറെ മോഡലാ വന്നത്, എന്നാലും ഞമ്മക്ക് ഒരു കുഴപ്പോൾ ഇല്ല. വീട്ടുകാർ ചെക്കന് ഇപ്പോൾ ഒരു തൊപ്പി ഒക്കെ റെഡി ആക്കി ഇറക്കിയിട്ടുണ്ട് എന്നാണ് ഒരു കമന്റ്, കുട്ടിയെ തൊപ്പി വച്ച് ഇറക്കിയത് മുസ്‌ലിം തീവ്രവാദികൾ ഇര പിടിക്കുന്ന രീതിയിൽ ആണെന്ന് മറ്റ് ചിലർ കമന്റ് ഇടുന്നു.

ഇവരെയൊക്കെ എന്താണ് ചെയ്യേണ്ടത്. മലയാളികൾ അവനെ ചേർത്ത് പിടിച്ചത് അവന്റെ കുപ്പായമോ തലയിലിരിക്കുന്ന തൊപ്പിയോ നോക്കിയല്ല. തന്റെ വീഡിയോയിലൂടെ വളരെ നിഷ്കളങ്കമായി അവൻ നൽകിയ ഒരു വലിയ സന്ദേശം ഉൾക്കൊണ്ടാണ്. അവന്റെ തലയിൽ തൊപ്പി ഉണ്ടേലും ഇല്ലങ്കിലും അവനെ ചേർത്ത് പിടിക്കുക തന്നെ ചെയ്യും. തലയിലൊരു തൊപ്പിയുണ്ടെങ്കിൽ ഏതവനെയും തീവ്രവാദിയാക്കി ചിത്രീകരിക്കുക എന്ന ചിലരുടെ നിഗൂഢ അജണ്ടയാണ് ഇപ്പോൾ ഈ കുഞ്ഞിന് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പ്രധാന കാരണവും.

അവൻ ചെറുപ്പം മുതലേ തൊപ്പി ധരിക്കുന്ന കുട്ടി ആണെന്നും സ്കൂളിൽ പോയാലും മറ്റ് ചടങ്ങുകൾക്ക് പോയാലും തൊപ്പി ധരിച്ചാണ് അവൻ പോകാറുള്ളത് എന്നുമാണ് കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും പറയുന്നത്. കുട്ടിയുടെ പിതാവ് ഉൾപ്പെടെ മത പണ്ഡിതർ ഉള്ള കുടുംബമാണ് അതിനാൽ എല്ലാവരുടെയും കുട്ടികൾ തൊപ്പി ധരിക്കാറുണ്ട്. വീട്ടിൽ ഇരുന്ന് കളിച്ചപ്പോൾ എടുത്ത വീഡിയോ ആണ് അത്. വീട്ടിനുള്ളിൽ അവൻ തൊപ്പി ധരിക്കാറില്ല, അതിനാലാണ് വീഡിയോയിൽ തൊപ്പി വരാതിരുന്നതെന്നുംകൊച്ച് കുട്ടിക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളിൽ വിഷമം ഉണ്ടെന്നും കുടുംബം പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here