അടുത്തത് മൗലാന അബ്ദുൽ കലാം ആസാദ്

0
93

രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവർ തങ്ങളുടെ ആയുസ്സു മുഴുവൻ ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി പരിശ്രമിച്ചവർ പേര് നോക്കി അവരെ തീവ്രവാദികളും കടുത്ത മതവാദികളും ആക്കുകയാണ് സംഘപരിവാർ ഫാസിസ്റ്റ് ഭരിക്കുന്ന ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത് മൗലാന അബ്ദുൽ കലാം ആസാദ് ഒരു തീവ്ര ഇസ്ലാമിസ്റ്റ് ആയിരുന്നു എന്നാണ് പുതിയ പ്രചാരണം ചരിത്രത്തിന്റെ പല അടയാളപ്പെടുത്തലുകളും ഇസ്ലാമിന് വേണ്ടി മായ്ച്ചു കളഞ്ഞു എന്നാണ് പുതിയ ആരോപണം പറയുന്നത് മുൻ സിബിഐ ഡയരക്ടർ ആയിരുന്ന നാഗേശ്വര റാവു

എന്ത് ചരിത്രമാണ് നിങ്ങൾ പഠിച്ചത്, ആ പഠിച്ച ചരിത്രത്തോട് പുച്ഛം തോന്നുന്നു ആർക്കു വേണ്ടിയിട്ടാണ് എന്ത് സ്ഥാനമാനത്തിനു വേണ്ടിയാണു രാജ്യത്തിലെ മഹാന്മാരെ അവഹേളിക്കുന്നത് മൗലാന അബ്ദുൽ കലാം ആസാദ് ഇന്ത്യൻ ദേശീയത നെഞ്ചോട് ചേർത്ത് വെച്ച പേരാണ് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ രംഗത്ത് അതുല്യമായ ഒട്ടേറെ സംഭാവനകൾ രാജ്യത്തിനു നൽകിയ വലിയ മനുഷ്യൻ യുജിസി,ഐഐറ്റി ലളിതകലാ സാഹിത്യ കലാ സംഗീത അക്കാദമികൾ രാജ്യത്തിനു നൽകിയ മഹാൻ ആ വലിയ മനുഷ്യനെയാണ് ആർക്കോ വേണ്ടി ഇല്ലങ്കിൽ അവർ വച്ച് നീട്ടുന്ന പദവികൾക്കു വേണ്ടി വളച്ചൊടിച്ചു വികൃതമാക്കാൻ ശ്രമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here