കണ്ണൂർ പാലത്തായി കേസ്സിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി

0
59

കണ്ണൂർ പാലത്തായി പീഡന കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. പലതായി പീഡനക്കേസിലെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കുവാൻ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മുഖ്യ പ്രതിയും ബി ജെ പി നേതാവുമായ പത്മരാജൻ നോട്ടീസ് അയക്കാനും കോടതി നിർദേശം നൽകി. പെൺകുട്ടിയുടെ ‘അമ്മ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുതിയ സംഭവ വികാസങ്ങൾ.

നിലവിലെ അന്വേഷണ സംഘത്തിൽ ഒരു വനിതാ ഐ പി എസ് ഓഫീസറെ കൂടി ഉൾപ്പെടുത്താനും തീരുമാനമായി.നാർക്കോട്ടിക് സെൽ കണ്ണൂർ ഡി വൈ എസ പി രേഷ്മ രമേശ് , കാസർഗോഡ് എസ്പി ഡി ശില്പ എന്നിവരെയാണ് അന്വേഷണ സംഘത്തിലേക്ക് പുതുതായി നിയോഗിച്ചത്. അന്വേഷണ റിപ്പോർട്ട് ഹാജരാക്കണം എന്ന കോടതി നിർദേശം ക്രൈം ബ്രാഞ്ചിനും എസ് പി ശ്രീജിത്തിനും കനത്ത തിരിച്ചടിയാണ്. കാരണം അന്വേഷണത്തിലെ വീഴ്ച അത്രയും വ്യക്തമാണ്.

കുട്ടിയുടെ മൊഴി പോലും പ്രതി അറസ്റ്റിലായി 90 ദിവസങ്ങൾ കഴിഞ്ഞിട്ടും ക്രൈം ബ്രാഞ്ച് എടുത്തിരുന്നില്ല എന്ന ആരോപണവും, കുറ്റപത്രം പൂർണമല്ല എന്ന ആരോപണവും പുറത്ത് വന്നത് ക്രൈം ബ്രാഞ്ചിന് പറ്റിയ ഗുരുതര വീഴ്ച സൂചിപ്പിക്കുന്നതായിരുന്നു. പ്രതി അറസ്റ്റ് ചെയ്യപ്പെട്ട 90 ദിവസങ്ങളായിട്ടും കുറ്റപത്രം തയ്യാറാക്കാൻ ക്രൈം ബ്രാഞ്ച് പരാജയപ്പെട്ടിരുന്നു, അവസാനം കനത്ത പ്രതിക്ഷേധങ്ങൾക്ക് ഒടുവിൽ തട്ടിക്കൂട്ട് കുറ്റപത്രം ഉണ്ടാക്കി പ്രതികക്ക് രക്ഷപെടാൻ ഉള്ള പഴുതുകൾ ഒരുക്കുകയാണ് ക്രൈം ബ്രാഞ്ച് ചെയ്തത്. ഭാഗീഗമായ കുറ്റപത്രം ആയിരുന്നു പ്രതിക്ക് ജാമ്യം നേടാൻ സഹായകരമായത്, അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശ്രീജിത് പ്രതിയെ സംരക്ഷിക്കാൻ നീക്കം നടത്തുന്നു എന്നും ആരോപണം ഉണ്ടായിരുന്നു. ശ്രീജിത്തിന്റെ പുറത്തായ ഫോൺ സംഭാഷണം ഈ ആരോപണങ്ങൾക്ക് അടിത്തറ നൽകുന്നതായിരുന്നു.

ഇത് വരെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം വീഴ്ചയുടെ ഒരു തുടർകഥ തന്നെയായിരുന്നു. അതിനാൽ തന്നെ ഈ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുമ്പോൾ,വീഴ്ച സംബന്ധിച്ച കാര്യങ്ങൾ കോടതിക്ക് വ്യക്തമാവും. ഇത്തരത്തിൽ കേസ് അന്വേഷണത്തിൽ വന്ന വീഴ്ച കോടതിക്ക് ബോദ്യം ആയാൽ ഈ കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശ്രീജിത്ത് അതിന് മറുപടി പറയേണ്ടി വരും

LEAVE A REPLY

Please enter your comment!
Please enter your name here